നാല് പതിറ്റാണ്ട് കാലത്തെ പ്രവാസി ജീവിതം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുമ്പോൾ കെ യു എബ്രഹാം കൂടെ കൊണ്ട് പോയത് നഗരത്തിന്റെ നന്മയും അനുഭവ സമ്പത്തുമാണ്. കല്യാൺ ഈസ്റ്റിൽ താമസിച്ചിരുന്ന എബ്രഹാം റെയിൽവേ ജീവനക്കാരനായിരുന്നു. ജോലിയിൽ നിന്നും വിരമിച്ച ശേഷമാണ് വിശ്രമ ജീവിതം ജന്മനാട്ടിലാകാമെന്ന് തീരുമാനിക്കുന്നത്.
കോവിഡ് രണ്ടാംഘട്ട വ്യാപനം കേരളത്തിലും രൂക്ഷമായപ്പോൾ കൈ കഴുകുന്നതിനുള്ള സംവിധാനത്തിന് ഒപ്പം എല്ലാവർക്കും മാസ്ക്കുകൾ സൗജന്യമായി നൽകിയാണ് എബ്രഹാമും കുടുംബവും മാതൃകയായത് . വീട്ടിന് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന സോപ്പ്, അണുനാശിനി എന്നിവ എടുക്കാനും ഉപയോഗിക്കാനും അനുവാദം വേണ്ട. ഈ വഴി കടന്നു പോകുന്നവർക്ക് സൗജന്യമായാണ് ഇവയെല്ലാം നൽകുന്നത്.

സ്നേഹമുള്ളവരെ, നിങ്ങൾ ഈ വഴി കടന്നു പോകുമ്പോൾ ഇവിടെ സ്ഥാപിച്ചിരിക്കുന്ന സോപ്പ്, അണുനാശിനി എന്നിവ ഉപയോഗിച്ചു കൈകൾ കഴുകി പോകാൻ ശ്രദ്ധിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക. കൊറോണ എന്ന മഹാവിപത്തിൽ നിന്നും സ്വയം രക്ഷപ്പെടുക. നമ്മുടെ നാടിനെ രക്ഷപ്പെടുത്തുക. ഉഴവൂർ–ഇടക്കോലി റോഡിൽ കൈപ്പാറേട്ട് കെ.യു.ഏബ്രഹാമിന്റെ വീടിനു മുന്നിൽ കഴിഞ്ഞ മാർച്ചിൽ സ്ഥാപിച്ച ബോർഡിലെ സന്ദേശം ഇതായിരുന്നു.
അനുവാദം വേണ്ട. മാസ്ക് എടുക്കാം, ഉപയോഗിക്കാം എന്നെഴുതിയ പുതിയ ബോർഡ്. പൊടിയും അഴുക്കും പുരളാതെ പാക്ക് ചെയ്ത 10 മാസ്ക്കുകൾ എപ്പോഴും ഏബ്രഹാമിന്റെ വീടിനു മുന്നിൽ ഉണ്ടാകും.

10 എണ്ണം തീർന്നാൽ അടുത്ത 10 എണ്ണം എത്തും. സൗജന്യമാണെങ്കിലും ഒന്നിൽ കൂടുതൽ ആരും എടുക്കാറില്ലെന്നു ഏബ്രഹാം പറയുന്നു. കല്യാണിൽ റെയിൽവേ മെക്കാനിക്കൽ എൻജിനീയറായിരുന്ന ഏബ്രഹാമും ഭാര്യ റിട്ട. അധ്യാപിക കത്രീനയുമാണ് വീട്ടിലുള്ളത്. നാടിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ചെറിയ സേവനമെന്നു ഏബ്രഹാം പറയുന്നു.

മുംബൈയിൽ ഈസ്റ്റ് കല്യാൺ കേരള സമാജത്തിന്റെ പ്രസിഡന്റ് ആയി പത്തു വർഷത്തോളം സേവനം ചെയ്തിട്ടുള്ള എബ്രഹാം സമാജത്തിന് പുതു ജീവൻ നൽകിയ പ്രവർത്തകനാണ്. മുൻ രാഷ്‌ട്രപതി കെ ആർ നാരായണന്റെ നാടായ ഉഴവൂരിൽ വീടു വച്ചു ഭാര്യ കത്രീനയോടൊപ്പം താമസിക്കുന്ന അബ്രഹാമിന്റെ മകൾ ഷാലു ദുബൈയിലും മകൻ നിഖിൽ കല്യാണിലും താമസിക്കുന്നു. ഉഴവൂർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ട്രസ്റ്റിയായും സേവനം അനുഷ്ഠിക്കുന്നു.
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര
- എസ്.എൻ.ഡി.പി.യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു
- ഉല്ലാസനഗർ നായർ സർവ്വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു
- ഒരിടവേളക്ക് ശേഷം കുടുംബചിത്രം പങ്ക് വച്ച് നവ്യ നായർ