മരണനിരക്ക് കുറയുന്നില്ല; ആശങ്കയൊഴിയാതെ മഹാരാഷ്ട്ര

0

മഹാരാഷ്ട്രയിൽ 63,282 പുതിയ കോവിഡ് -കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിൽ 802 പേർ മരണപ്പെട്ടു. രാജ്യത്ത് ദിവസേനയുള്ള പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയാണെങ്കിലും സംസ്ഥാനത്ത് ദിവസേന രോഗമുക്തി നേടുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

മുംബൈയിൽ 3,897 പുതിയ കേസുകളും 90 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം 6,63,758 ആയി. മഹാരാഷ്ട്രയിൽ 63,282 പുതിയ കോവിഡ് -19 കേസുകൾക്കെതിരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61,326 പേർക്ക് അസുഖം ഭേദമായി.

24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 2,89,006 പേരെ കോവിഡ് ടെസ്റ്റ് നടത്തി .

Delivery @ Navi Mumbai, Chembur,
Govandi, Anushakthi Nagar, Dombivli, Kalyan,
Ulhasanagar, Ambernath

LEAVE A REPLY

Please enter your comment!
Please enter your name here