നാസിക്കിൽ മലയാളി വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു.

0

നാസിക്കിൽ സി ഐ ടി യു ഭവന് എതിർവശത്തുള്ള സംസ്‌കൃതി ഗാർഡൻ ഫ്‌ളാറ്റിൽ താമസിക്കുന്ന ശ്രീലതാ രാധാകൃഷ്ണൻ അന്തരിച്ചു. രണ്ടാഴ്ച മുൻപാണ് നാസിക്കിൽ നിന്നും ജന്മനാടായ ആലപ്പുഴയെത്തുന്നത്. നാട്ടിലെത്തിയതിന് ശേഷമുണ്ടായ പനിയെ തുടർന്നാണ് ആർ ടി പി സി ആർ പരിശോധന നടത്തിയത് . ടെസ്റ്റ് പോസിറ്റീവ് ആയതോടെ അനുഭവപ്പെടുകയും ചെങ്ങന്നൂർ സഞ്ജീവനി മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. എന്നാൽ ഇന്ന് വൈകിട്ട് മരണത്തിനു കീഴടങ്ങുകയായിരുന്നു. 49 വയസ്സായിരുന്നു .

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ചെറിയനാട് സ്വദേശി കെ ജി രാധാകൃഷ്ണനാണ് ഭർത്താവ് . സാമൂഹിക പ്രവർത്തകനായ രാധാകൃഷ്ണൻ നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ കമ്മിറ്റി അംഗം കൂടിയാണ്. മക്കൾ അതുൽ, അഖില

കോവിഡ് – 19 പ്രോട്ടോകോൾ പ്രകാരം അവസാന കർമ്മങ്ങൾ നാളെ 02 . 05 . 2021 ഞായറാഴ്ച്ച നടക്കും. ശ്രീലതാ രാധാകൃഷ്ണന്റെ വിയോഗത്തിൽ നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here