നന്മ വറ്റാത്ത മഹാനഗരം; രോഗികൾക്ക് ആശ്രയമായി ഓട്ടോ ആംബുലൻസ് ഒരുക്കി അധ്യാപകൻ

0

മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്ത് ഗുരുതരമായ പ്രതിസന്ധികളും വെല്ലുവിളികളുമാണ് ഉയർത്തിയത്. ആരോഗ്യമേഖലയിലെ തകർച്ചയും അത്യാസന്ന നിലയിലുള്ള രോഗികളെ കൂടുതൽ ദുരിതത്തിലാക്കി. ഓക്സിജന്റെയും മരുന്നുകളുടെയും ലഭ്യത കുറവ് പോലെ നഗരം നേരിട്ട മറ്റൊരു വലിയ പ്രതിസന്ധിയാണ് ആംബുലസിന്റെ അഭാവം. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രികളിൽ എത്തിക്കുവാൻ തക്ക സമയത്ത് ആംബുലസുകൾ ലഭിക്കാതെ മരണമടഞ്ഞ രോഗികളുടെ എണ്ണം നിരവധിയാണ്. ആശുപതികളിൽ പോകാനും ടെസ്റ്റുകൾ എടുക്കാനും യാത്ര ചെയ്യാൻ കഴിയാതെ വലിയൊരു വിഭാഗം സാധാരണക്കാർ വലയുമ്പോഴാണ് ദത്താത്രയ സാവന്ത്‌ എന്ന അധ്യാപകന്റെ സേവനം മഹത്തരമാകുന്നത്. നിലവിൽ ഒരു ഓട്ടോ ഡ്രൈവറായി മാറിയിരിക്കയാണ് സാവന്ത്

തന്റെ ഓട്ടോറിക്ഷയെ ചെറിയ ആംബുലൻസായി മാറ്റിയാണ് കോവിഡ്‌ രോഗികളെ അദ്ദേഹം ആശുപത്രികളിലെത്തിക്കുന്നത് . പി.പി.ഇ. കിറ്റ്‌ ധരിച്ചും മറ്റ്‌ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കിയുമാണ് ഓട്ടോറിക്ഷയിൽ രോഗികളെ ആശുപത്രികളിലെത്തിക്കുന്നത്‌.

ദത്താത്രയ സാവന്ത്‌ എന്ന അധ്യാപകന്റെ സേവനം ഇതിനകം ഒട്ടേറെ കോവിഡ്‌ ബാധിതർക്കാണ് ആശ്വാസമേകുന്നത്. ഘാട്ട്‌കോപ്പറിൽ വസിക്കുന്ന സാവന്ത് ജ്ഞാനേശ്വർ വിദ്യാമന്ദിർ സ്കൂളിൽ ഇംഗ്ലീഷ്‌ അധ്യാപകനാണ്‌.

കോവിഡ്‌ ബാധിതരെ ആശുപത്രികളിലെത്തിക്കുന്നത്‌ സൗജന്യമായിട്ടാണ്‌. അത്യാസന്ന നിലയിൽ വലയുമ്പോൾ ആശുപത്രിയിലെത്താനും രോഗമുക്തിക്കു ശേഷം വീട്ടിലെത്താനും ഇതിനകം നൂറു കണക്കിന് രോഗികൾക്കാണ് സാവന്തിന്റെ റിക്ഷ തുണയായത്.

നഗരത്തിൽ കൊറോണ രോഗികളുടെ എണ്ണം പരിഭ്രാന്തി പടർത്തുമ്പോൾ പലരും ചികിത്സ ലഭിക്കാതെയാണ് മരിക്കുന്നത്. പാവപ്പെട്ട രോഗികൾക്ക് സർക്കാർ സഹായം പോലും ലഭിക്കുന്നില്ല. സ്വകാര്യ ആംബുലൻസുകൾ പലർക്കും താങ്ങാനാകില്ല. പൊതു വാഹനങ്ങളെ ആശ്രയിക്കാനും കോവിഡ് രോഗികൾക്കാകില്ല. ഈ സാഹചര്യത്തിലാണ് രോഗികൾക്ക് സൗജന്യ സേവനം നൽകാൻ തീരുമാനിച്ചതെന്ന് സാവന്ത് പറയുന്നു. കോവിഡ് -19 തരംഗം തുടരുന്നിടത്തോളം കാലം ഈ സേവനം തുടരുമെന്നും സാവന്ത് കൂട്ടിച്ചേർത്തു.

സാവന്തിന്റെ നന്മ തിരിച്ചറിഞ്ഞ പലരും സഹായം വാഗ്‌ദാനവുമായി മുന്നോട്ട് വന്നിട്ടുണ്ട്. മുംബൈ ക്രിക്കറ്റ്‌ അസോസിയേഷൻ ഇന്ധനച്ചെലവ്‌ പൂർണമായും വഹിക്കാമെന്ന്‌ അറിയിച്ചു .

Delivery @ Navi Mumbai, Chembur, Govandi, Anushakthi Nagar, Dombivli, Kalyan, Ulhasnagar, Ambernath

LEAVE A REPLY

Please enter your comment!
Please enter your name here