മുംബൈയിലെ ആദ്യ ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രത്തിന് ദാദറിൽ തുടക്കമായി

0

മുംബൈയിലെ ആദ്യത്തെ ഡ്രൈവ് ഇൻ വാക്സിനേഷൻ സെന്റർ ഇന്ന് പ്രവർത്തനം ആരംഭിച്ചു. മുതിർന്ന പൗരന്മാർക്കും ഭിന്ന ശേഷിക്കാർക്കും പ്രത്യേകമായി പരിചരണം നൽകുന്നതിനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത് . ഏഴ് ബൂത്തുകളിലായി പ്രതിദിനം 5,000 ഗുണഭോക്താക്കളെ കുത്തിവയ്ക്കാൻ കഴിയും. അതിൽ രണ്ടു ബൂത്തുകൾ ഡ്രൈവ്-ഇൻ സംവിധാനങ്ങൾക്കായി നീക്കിവയ്ക്കും

ദാദർ വെസ്റ്റിലെ ശിവാജി പാർക്കിന് സമീപമുള്ള കോഹിനൂർ പാർക്കാണ് വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത് .

രണ്ട് ബൂത്തുകൾക്കായി 60 മുതൽ 70 വരെ വാഹനങ്ങൾക്ക് ക്യൂ നിൽക്കാൻ പാർക്കിംഗ് സ്ഥലത്ത് മതിയായ ഇടമുണ്ട്. ഇതിനോടടുത്ത് ഒരു രജിസ്ട്രേഷൻ സ്റ്റാളും സ്ഥാപിക്കും. ഗുണഭോക്താക്കൾ ക്യൂവിൽ കാത്തിരിക്കുമ്പോൾ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് രജിസ്റ്റർ ചെയ്യുവാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ജനസാന്ദ്രതയുള്ള നഗരത്തിൽ വാക്‌സിനേഷൻ കേന്ദ്രത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി വീടുകളിൽ കുത്തിവയ്ക്കുവാനുള്ള അനുമതി നൽകണമെന്ന ആവശ്യവും ബി എം സി പരിഗണനയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here