മഹാരാഷ്ട്രയിൽ പരിഭ്രാന്തി പടർത്തി കോവിഡ് മരണങ്ങൾ

0

മഹാരാഷ്ട്രയിൽ കോവിഡ് രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുമ്പോഴും മരണ നിരക്ക് വലിയ ആശങ്കയാണ് പടർത്തുന്നത്. ആശുപത്രികൾ നേരിടുന്ന പ്രതിസന്ധികളാണ് മരണങ്ങൾ കൂടുവാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്

കഴിഞ്ഞ 24 മണിക്കൂറിൽ 891 മരണങ്ങളാണ് സംസ്ഥാനം റിപ്പോർട്ട് ചെയ്തത്. 51,880 പുതിയ കോവിഡ് -19 കേസുകളും മഹാരാഷ്ട്രയിൽ രേഖപ്പെടുത്തി. എന്നാൽ 65,934 രോഗികളെ അസുഖം ഭേദമായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 41,07,092 ആയി. രോഗികളുടെ എണ്ണം 48,22,902 ആയി ഉയർന്നു. മരണസംഖ്യ 71,742. നിലവിൽ 6,41,910 രോഗികളാണ് മഹാരാഷ്ട്രയിൽ ചികിത്സയിൽ കഴിയുന്നത്.

സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 85.16 ശതമാനവും മരണനിരക്ക് 1.49 ശതമാനവുമാണ്.

മുംബൈയിൽ 2,554 പുതിയ കേസുകളും 62 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് രോഗികളുടെ എണ്ണം 6,61,175 ആയി രേഖപ്പെടുത്തിയപ്പോൾ മരണസംഖ്യ 13,434 ആയി ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here