പ്രവാസി സാഹിത്യത്തിനുള്ള ഡോ. സുകുമാർ അഴിക്കോട് തത്ത്വമസി പുരസ്കാരം മലപ്പുറം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സുരേഷ് വർമ്മ, പാണക്കാട് സാദിഖലി തങ്ങളിൽ നിന്നും സ്വീകരിച്ചു. മുംബൈ പശ്ചാത്തലമായി രചിക്കപ്പെട്ടിട്ടുള്ള വർമ്മയുടെ “ലാൽ താംബെ ” എന്ന കഥാസമാഹാരമാണ് അവാർഡിന് അർഹമായ കൃതി.
റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന സുരേഷ് വർമ്മ കായംകുളം കൃഷ്ണപുരം സ്വദേശിയാണ്. മുംബൈ സാഹിത്യവേദിയുടെ വി ടി ഗോപാലകൃഷ്ണൻ പുരസ്‌കാരം, ജനശക്തി പുരസ്‌കാരം, ആത്മായനങ്ങളുടെ ഖസാഖ് പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കൃതിയുടെ മുംബൈ പ്രകാശനം പോയ വർഷമാണ് നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ അക്ഷരസന്ധ്യയിൽ നടന്നത്.
ചടങ്ങിൽ എം ടി രമേഷ് വിശിഷ്ടാതിഥിയായിരുന്നു