മുംബൈയിലെ കയറ്റു മതി വ്യവസായ രംഗത്തെ പ്രമുഖനായ കൊടുങ്ങല്ലൂർ സ്വദേശി മതിലകത്ത് വീട്ടിൽ നവാസും സഹോദരൻ ഇജാസും കുടുംബവുമാണ് പ്രദേശത്തെ താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്ററുകൾ നൽകി മാതൃകയാകുന്നത്. കേരളത്തിൽ കോവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തിൽ ജന്മനാടിന് കൈത്താങ്ങാകുവാനുള്ള തീരുമാനം മുംബൈയിലെ ലോക കേരള സഭാംഗം കൂടിയായ എം കെ നവാസ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അറിയിക്കുകയായിരുന്നു. മതിലകത്ത് വീട്ടിലെ കുടുംബാംഗങ്ങൾ ചേർന്ന് മാതാ പിതാക്കളുടെ പേരിലാണ് ഈ കാരുണ്യ പ്രവർത്തനം നടത്തുന്നത്

കേരളം പ്രളയക്കെടുതിയിൽ വലഞ്ഞപ്പോഴും ദുരിതം പേറുന്നവരുന്നവർക്ക് ആശ്വാസം പകരുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.
കഴിഞ്ഞ ഒന്നൊര വർഷമായി മുംബൈയിലും ഏകദേശം 50 ലക്ഷത്തോളം രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ കെയർ 4 മുംബൈ എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റാണ് എം കെ നവാസ്. വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് ജനറൽ സെക്രട്ടറി എന്ന നിലയിലും സാമൂഹിക പ്രതിബദ്ധത ഉയർത്തി പിടിച്ചിട്ടുള്ള വ്യവസായിയാണ് എം കെ നവാസ്.
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
