കരുതലിന്റെ കിറ്റുകൾ കൈമാറി കെയർ 4 മുംബൈ

0
care4mumbai sakinaka
Care4Mumbai distributed Ration Kit at Sakinaka

കോവിഡിന്റെ രണ്ടാം തരംഗത്തിൽ നഗരം വിറങ്ങലിച്ചു നിൽക്കുമ്പോൾ നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങായി കെയർ 4 മുംബൈയുടെ ആഭിമുഖ്യത്തിൽ റേഷൻ കിറ്റുകൾ വിതരണം ചെയ്തു.

ഏറ്റവും പ്രയാസകരമായ സാമ്പത്തിക സാഹചര്യങ്ങളിൽ ജീവിക്കുന്ന ആയിരക്കണക്കിന് ആളുകൾ താമസിക്കുന്ന സ്ഥലമാണ് സകിനാക്കയിലെ ഖേരാനി റോഡ് . ഈ പ്രദേശത്തെ ആവശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച അഭ്യർത്ഥനകളും പരിഗണിച്ചാണ് ആദ്യ ഘട്ടമെന്ന നിലയിൽ ഈ മേഖലയിലെ ദുരിതമനുഭവിക്കുന്നവർക്ക് പലചരക്ക് കിറ്റുകൾ വിതരണം ചെയ്തത്.

കെയർ 4 മുംബൈയുടെ പ്രവർത്തനങ്ങളെ പ്രദേശത്തെ സാമൂഹിക പ്രവർത്തകർ പ്രകീർത്തിച്ചു. ചുരുങ്ങിയ കാലം കൊണ്ട് നഗരത്തിന് കൈത്താങ്ങാകാൻ കഴിഞ്ഞുവെന്നതിൽ കെയർ 4 മുംബൈയ്ക്ക് അഭിമാനിക്കാമെന്ന് സാമൂഹിക പ്രവർത്തകനായ രാമു പറഞ്ഞു. ​ഇതിനകം 4800 നിർധന കുടുംബങ്ങൾക്ക് റേഷൻ കിറ്റുകൾ നൽകി സഹായിക്കാൻ കഴിഞ്ഞ കെയർ 4 മുംബൈ വലിയൊരു പുണ്യപ്രവർത്തനമാണ് നടത്തുന്നതെന്ന് സാമൂഹിക പ്രവർത്തകനായ ഇഫ്തികാർ പറഞ്ഞു.

കൊറോണക്കാലവും ലോക്ക് ഡൗണും ജനജീവിതം തകിടം മറിച്ചപ്പോഴാണ് സഹായ ഹസ്തവുമായി കെയർ ഫോർ മുംബൈ പ്രവർത്തനമാരംഭിക്കുന്നത്. ദിവസേന ലഭിച്ചു കൊണ്ടിരിക്കുന്ന അടിയന്തിര ആവശ്യങ്ങളെ ക്രോഡീകരിച്ചു അർഹതപ്പെട്ടവർക്ക് സഹായങ്ങൾ എത്തിക്കുകയാണ് കെയർ 4 മുംബൈയുടെ പ്രാഥമിക ലക്‌ഷ്യമെന്ന് പ്രസിഡന്റ് എം കെ നവാസ് പറഞ്ഞു. ദൈനം ദിന മരുന്നുകൾ ലഭിക്കാതെ ബുദ്ധിമുട്ടുന്നവരെയും ഭക്ഷണ സാധനങ്ങൾ വാങ്ങുവാൻ കഴിയാതെ വലയുന്നവരെയും കൂടി കണക്കിലെടുത്താണ് നഗരം നേരിടുന്ന വിഷമഘട്ടത്തിൽ ഇത്തരമൊരു സംരഭത്തിന് തുടക്കമിട്ടതെന്നും നവാസ് വ്യക്തമാക്കി .

മുംബൈയിലെ പ്രമുഖ മലയാളി ഡോക്ടർമാർ, ലോക കേരള സഭാംഗങ്ങൾ, നിയമോപദേശകർ, വ്യവസായ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ, മാധ്യമ പ്രവർത്തകർ, കോർപ്പറേറ്റ് രംഗത്തെ പ്രൊഫഷണലുകൾ കൂടാതെ സന്നദ്ധ സേവകരടങ്ങുന്ന ഹെൽപ് ലൈൻ പ്ലാറ്റ്‌ഫോമാണ് കെയർ ഫോർ മുംബൈ. ഇതിനകം 50 ലക്ഷത്തോളം രൂപയുടെ സഹായങ്ങളാണ് അർഹതപ്പെട്ട കരങ്ങളിലെത്തിച്ച് ഈ മലയാളി സംഘടന മാതൃകയായത്.

Also Read  | മുംബൈയിൽ കുടുങ്ങി കിടക്കുന്ന സർക്കസ് കലാകാരന്മാർക്ക് കൈത്താങ്ങുമായി കെയർ 4 മുംബൈ

നന്മയുടെ വറ്റാത്ത ഉറവായി കെയർ 4 മുംബൈ

കരുതലിന്റെ കിറ്റുകളുമായി കെയർ ഫോർ മുംബൈ; 817 കുടുംബങ്ങൾക്ക് നന്മയുടെ രുചിയുള്ള ഓണസദ്യ

മുംബൈയിലെ കലാകാരന്മാർക്ക് കൈത്താങ്ങായി കെയർ ഫോർ മുംബൈ

ക്യാൻസർ രോഗികൾക്ക് കരുതലിന്റെ കൈത്താങ്ങായി കെയർ ഫോർ മുംബൈ

കെയർ ഫോർ മുംബൈയുടെ കരുതലിനെ പ്രകീർത്തിച്ചു എസ് എൻ ഡി പി യോഗം

വാടകക്കാരൻ ഇറക്കി വിട്ട് പെരുവഴിയിലായ മലയാളി കുടുംബത്തിന് കൈത്താങ്ങായി കെയർ ഫോർ മുംബൈ

ഡോംബിവ്‌ലി താക്കുർളി മേഖലയിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു കെയർ 4 മുംബൈ

LEAVE A REPLY

Please enter your comment!
Please enter your name here