ഉല്ലാസ നഗറിൽ അഞ്ചു നില കെട്ടിടം തകർന്ന് നിരവധി പേർക്ക് പരിക്ക്

0

മുംബൈയ്ക്കടുത്ത് ഉല്ലാസ നഗറിൽ അഞ്ചു നില കെട്ടിടം തകർന്ന് വീണു. പതിനഞ്ചോളം പേർ അവശിഷ്ടങ്ങളിൽ കുടുങ്ങിയതായാണ് പ്രാഥമിക വിവരങ്ങൾ . ഉച്ചക്ക് മൂന്നര മണിക്ക് ശേഷമുണ്ടായ അപകടത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടക്കുകയാണ്. 1995 ൽ പണി കഴിപ്പിച്ച കെട്ടിടത്തിന്റെ ഒരു ഭാഗമാണ് നിലം പൊത്തിയത് . ഈ ഭാഗത്തുണ്ടായിരുന്നവരാണ് അവശിഷ്ടങ്ങൾക്കടിയിൽ പെട്ടിരിക്കുന്നതെന്ന് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അഗ്നിശമന സേന സംഭവ സ്ഥലത്തെത്തിയതോടെ കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗത്തെ ആളുകളെ രക്ഷപ്പെടുത്താനായി

അപകടകരമായ അവസ്ഥയിലുണ്ടായിരുന്ന കെട്ടിടത്തിന് നോട്ടീസ് നല്കിയിരുന്നതായാണ് അധികൃതർ പറയുന്നത്. ഈ പ്രദേശത്ത് 95 കാലഘട്ടത്തിൽ നിരവധി അനധികൃത കെട്ടിടങ്ങളാണ് പണി തീർത്തിട്ടുള്ളത്. പല കെട്ടിടങ്ങളും അറ്റകുറ്റ പണികൾ ചെയ്യാതെ അപകടാവസ്ഥയിലാണ് ഇപ്പോഴും സ്ഥിതി ചെയ്യുന്നത്. നോട്ടീസ് നൽകിയെങ്കിലും ഗത്യന്തരമില്ലാതെ താമസിക്കുന്നവരാണ് ഭൂരിഭാഗവും .

LEAVE A REPLY

Please enter your comment!
Please enter your name here