മുംബൈ ഉല്ലാസനഗറിലെ കെട്ടിട ദുരന്തത്തിൽ 4 പേർ മരണപ്പെട്ടു.

1

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ നഗറിലുള്ള താമസ സമുച്ചയത്തിന്റെ ഒരു ഭാഗം തകർന്ന് വീണതിനെ തുടർന്ന് 4 പേർ മരണപ്പെട്ടു. മരിച്ചവരിൽ 12 വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. ഒരാളെ കാണാതായി.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം . മുംബൈയിൽ നിന്ന് ഏകദേശം 46 കിലോമീറ്റർ അകലെ താനെ ജില്ലയിൽ ഉല്ലാസ് നഗർ ക്യാമ്പ് നമ്പർ 1 ലെ അഞ്ചു നില കെട്ടിടത്തിനാണ് അപകടം സംഭവിച്ചത്. താനെ മുനിസിപ്പൽ കോർപ്പറേഷന്റെ റീജിയണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ മേധാവി സന്തോഷ് കദം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

നാലാം നിലയിലെ ഒരു സ്ലാബ് തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ താഴെയുള്ള നിലകൾ അടക്കം നിലം പൊത്തിയ ഭാഗത്തുണ്ടായിരുന്നവർ അവശിഷ്ടങ്ങളിൽ കുടുങ്ങുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി 11 പേരെ പ്രഥമശുശ്രൂഷയ്ക്കായി തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു

താനെ ദുരന്ത നിവാരണ സേനയിലെ സംഘമാണ് സംഭവസ്ഥലത്തെത്തി അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തിയത്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here