മഹാരാഷ്ട്ര കോവിഡ് -19 കേസുകൾ മുപ്പത്തിനായിരത്തിൽ താഴെ റിപ്പോർട്ട് ചെയ്തെങ്കിലും ഇന്ന് പുതിയ കേസുകൾ 34,031 ആയി ഉയർന്നു, 594 മരണങ്ങൾ രേഖപ്പെടുത്തി. മരണ സംഖ്യ 84,371 ആയി ഉയർന്നു.
നിലവിൽ സംസ്ഥാനത്തെ കോവിഡ് -19 രോഗികളുടെ എണ്ണം 5,467,537രേഖപ്പെടുത്തിയപ്പോൾ ചികിത്സയിൽ കഴിയുന്നവർ 401,695. ആയി റിപ്പോർട്ട് ചെയ്തു. കേസ് പോസിറ്റീവ് നിരക്ക് ചൊവ്വാഴ്ച 11.36 ശതമാനത്തിൽ നിന്ന് ബുധനാഴ്ച 11.91 ശതമാനമായി കുറഞ്ഞു.
രാജ്യത്ത് ഏറ്റവുമധികം മരണമടഞ്ഞ സംസ്ഥാനത്തെ മരണനിരക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.54 ശതമാനമായി തുടരുന്നു.
മുംബൈയിൽ ബുധനാഴ്ച 1,329 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57 പേർ മരണമടഞ്ഞു.
കോവിഡ് രോഗ വ്യാപനം തടയാൻ കർശനമായ ലോക്ക് ഡൌൺ നിയന്ത്രണത്തിലുള്ള മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിലായി പുതിയ കേസുകളുടെ നിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നു. ദിവസേനയുള്ള പുതിയ കോവിഡ് കേസുകളിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സംസ്ഥാനം ഇപ്പോൾ നാലാം സ്ഥാനത്തേക്ക് താഴ്ന്നത് ആശ്വാസത്തിന് വക നൽകുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ബുധനാഴ്ച രാജ്യത്ത് ഏറ്റവുമധികം രോഗമുക്തി നേടിയ രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര.

- HSC SSC പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ
- താനെയിൽ ബാഹുബലിയായി ഏക്നാഥ് ഷിൻഡെ
- മുംബൈ ടാലെന്റ്സ് സംഗീത മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
- കേറി വാ മക്കളെ ! നിലപാട് മയപ്പെടുത്തി ഉദ്ധവ് താക്കറെ
- മുകേഷ് അംബാനി റിലയൻസ് ജിയോ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു,
- കാവാലം നാരായണപ്പണിക്കരുടെ സ്മരണയുമായി ഷാർജയിൽ കാവാലസ്മൃതി 2022