മമ്മൂട്ടിയോടൊപ്പം പോരാളിയാകാൻ സുദേവ് നായർ

ഇതിനായി കളരി മുറകളും വാൾ പയറ്റും കുതിര സവാരിയുമെല്ലാം പരിശീലിക്കുന്ന തിരക്കിലാണ് മുംബൈ മലയാളിയായ സുദേവ് നായർ.

0

റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചരിത്ര സിനിമയായ കായംകുളം കൊച്ചുണ്ണിയിൽ ശ്രദ്ധേയമായ പോരാളിയുടെ റോൾ അഭിനയിക്കുന്നതിന് പുറകെയാണ് മമ്മൂട്ടിയുടെ മാമാങ്കത്തിലും സുപ്രധാനമായ വേഷത്തിൽ സുദേവ് നായർ കരാറിലായിരിക്കുന്നത്. മുംബൈ മലയാളിയായ സുദേവിന്റെ ആദ്യ മലയാള ചിത്രമായ ലൈഫ് പാർട്ണറിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. തുടർന്ന് പൃഥ്വിരാജ് നായകനായ അനാർക്കലിയിലും സുദേവിന്റെ അഭിനയം പ്രേക്ഷക പ്രീതി.

 

ചിത്രീകരണത്തിലിരിക്കുന്ന കായംകുളം കൊച്ചുണ്ണിയും, മാമാങ്കവും സുദേവിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയ റോളുകൾ ആയിരിക്കും. ഇതിനായി കളരി മുറകളും വാൾ പയറ്റും കുതിര സവാരിയുമെല്ലാം പരിശീലിക്കുന്ന തിരക്കിലാണ് മുംബൈ മലയാളിയായ സുദേവ് നായർ. മോഹൻലാൽ, മമ്മൂട്ടി, നിവിൻ പൊളി എന്നിവരാണ് ഈ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവോദയ അപ്പച്ചനാണ് മാമാങ്കം അണിയിച്ചൊരുക്കുന്നത്.


നല്ല നടനുള്ള ആദ്യ അംഗീകാരത്തിന്റെ ത്രില്ലിൽ ടോവിനോ മുംബൈയിൽ
നീരാളിയുടെ ആദ്യ ടീസർ എത്തി.
സഞ്ജുവായി ആരാധകരെ വിസ്മയിപ്പിച്ചു രൺബീർ കപൂർ

LEAVE A REPLY

Please enter your comment!
Please enter your name here