മഹാരാഷ്ട്രയിൽ പുതിയ കേസുകൾ മുപ്പതിനായിരത്തിൽ താഴെ; 47,371 പേർക്ക് രോഗമുക്തി

0

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29,911 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും മരണസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് 738 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 85,355 ആയി ഉയർന്നു. ബുധനാഴ്ച മഹാരാഷ്ട്രയിൽ 34,031 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 54,97,448 ആയി ഉയർന്നു. നിലവിൽ 3,83,253 പേരാണ് ചികിത്സയിൽ കഴിയുന്നത്. 47,371 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു.

സംസ്ഥാനത്ത് ഇതുവരെ 3,21,54275 പരിശോധനകളാണ് നടത്തിയതെന്ന് ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

മുംബൈയിൽ 1425 പുതിയ കേസുകൾ കണ്ടെത്തി. 59 മരണങ്ങളും മുംബൈ റിപ്പോർട്ട് ചെയ്തു ഇതോടെ മരണസംഖ്യ 14,468 ആയി ഉയർന്നു. നഗരത്തിൽ രോഗബാധിതരുടെ എണ്ണം 6,93,644 ആയി രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 1460 പേർക്ക് അസുഖം ഭേദമായി. രോഗമുക്തി നേടിയവർ 6,47,623. നിലവിൽ
29,525 പേരാണ് ചികിത്സയിലുള്ളത് .

LEAVE A REPLY

Please enter your comment!
Please enter your name here