മഹാരാഷ്ട്രയിൽ നക്സലുകളും പോലീസും ഏറ്റുമുട്ടി; 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

0

മഹാരാഷ്ട്രയിലെ ഗാഡ്‌ചിരോലിയിൽ 13 മാവോയിസ്റ്റുകൾ പൊലീസുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 13 നക്സലുകളുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോർട്ട്. മുംബൈയിൽ നിന്നും 900 കിലോ മീറ്റര്‍ അകലെയാണ് സംഭവസ്ഥലം

നക്സലുകള്‍ എടപ്പള്ളി പായഡി കോഡ്മി വന മേഖലയിൽ വച്ച് രഹസ്യ യോഗം ചേരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് മഹാരാഷ്ട്ര പോലീസ് മിന്നൽ പരിശോധന നടത്തിയത്. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 60 അംഗ കമാന്‍ഡോ സംഘത്തോടൊപ്പമായിരുന്നു പോലീസ് തിരച്ചിൽ നടത്തിയത്. കൂടുതൽ നക്സലുകള്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കൊല്ലപ്പെട്ട നക്സലുകളില്‍ മുതിർന്ന നേതാക്കളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എൻകൗണ്ടര്‍ തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ മാവോയിസ്റ്റുകള്‍ ഉള്‍ക്കാട്ടിലേക്ക് ഓടി രക്ഷപെട്ടതായാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here