മഹരാഷ്ട്രയിൽ 29,644 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 44,493 പേർക്ക് അസുഖം ഭേദമായി. അകെ രോഗമുക്തി നേടിയവർ 50,70,801. സംസ്ഥാനത്ത് 555 മരണങ്ങൾ കൂടി സംഭവിച്ചു. മരണസംഖ്യ 86,618 ആയി. രോഗബാധിതരുടെ എണ്ണം 5.5 ദശലക്ഷം കടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ ബാധിച്ചത് പുണെയിലാണ്.
സംസ്ഥാനത്ത് രോഗികളുടെ എണ്ണം 5,527,092 ആയി ഉയർന്നു. നിലവിൽ 3,67,121 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ 287,501 ടെസ്റ്റുകളുടെ പശ്ചാത്തലത്തിലാണ് കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്.
മുംബൈയിൽ 1,415 കേസുകൾ റിപ്പോർട്ട് ചെയ്തു. പുതിയ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയത് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ മരണസംഖ്യ 14,464 ആയി.

- HSC SSC പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ
- താനെയിൽ ബാഹുബലിയായി ഏക്നാഥ് ഷിൻഡെ
- മുംബൈ ടാലെന്റ്സ് സംഗീത മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
- കേറി വാ മക്കളെ ! നിലപാട് മയപ്പെടുത്തി ഉദ്ധവ് താക്കറെ
- മുകേഷ് അംബാനി റിലയൻസ് ജിയോ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു,
- കാവാലം നാരായണപ്പണിക്കരുടെ സ്മരണയുമായി ഷാർജയിൽ കാവാലസ്മൃതി 2022
- മലയാളം മിഷന് ഗൃഹസന്ദർശനമാസവും പ്രവേശനോത്സവവും
- നവി മുംബൈ കാമോത്തേയിൽ മലയാളി നവി മുംബൈ കാമോത്തേയിൽ മലയാളി ബൈക്കിടിച്ച് മരിച്ചു
- മികച്ച വിജയം നേടിയ കുട്ടികൾക്ക് അനുമോദനവുമായി ജനപക്ഷം