മൊബൈൽ ഫോണുകൾ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ വർധിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഡോംബിവ്‌ലിയിലും സമാനമായ സംഭവം ആവർത്തിച്ചത്. മേശപ്പുറത്ത് ഉപയോഗിക്കാതിരുന്ന മൊബൈൽ ഫോണാണ് പെട്ടെന്ന് പൊട്ടിത്തെറിച്ച് തീ പടർന്നത്. തുടർന്ന് സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് ഡോംബിവ്‌ലി ഈസ്റ്റ് ബാലാജി കോംപ്ലെക്സിൽ വസിക്കുന്ന ഭാസ്കരൻ പറഞ്ഞു.
റിയൽ മി XT മോഡൽ ഫോണാണ് വെളുപ്പിന് നാലര മണിക്ക് പൊട്ടിത്തെറിച്ചത്. അടുത്തുണ്ടായിരുന്ന ടീ ഷിർട്ടിലേക്ക് തീ പടർന്നെങ്കിലും ഹാൻഡ്‌ഹെൽഡ് ആക്റ്റീവ് അഗ്നിശമന ഉപകരണം തുണയായി. മുറിയിൽ ആരും ഇല്ലാതിരുന്നെങ്കിൽ തീ പടരുമായിരുന്നുവെന്നും പെട്ടെന്ന് തീ കെടുത്താനായത് വലിയ ദുരന്തം ഒഴിവാക്കാനായെന്നുമാണ് ഭാസ്കരൻ പറയുന്നത്.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടയിലും പോക്കറ്റിൽ കിടന്നും പൊട്ടിത്തെറിച്ച് നിരവധി അപകടങ്ങളാണ് മുൻപ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഇതിന് കൃത്യമായ വിശദീകരണമോ, പരിഹാരമോ ഇത് വരെ കമ്പനികൾ
ഒരു സ്മാർട്ട്ഫോണിന് തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ നിരവധി കാരണങ്ങളുണ്ട്. അത് പ്രധാനമായും ഫോണിന്റെ ബാറ്ററിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
ഫോൺ പൊട്ടിത്തെറിച്ച് വിമാനത്തിലെ യാത്രക്കാരെ ഒഴിവാക്കിയത് അടുത്തിടെയാണ്. ലേറ്റസ്റ്റ് മൊബൈൽ ഫോണുകളെല്ലാം തന്നെ ലിഥിയം-അയൺ ബാറ്ററികൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, പോസിറ്റീവ്, നെഗറ്റീവ് ഇലക്ട്രോഡുകളുടെ സൂക്ഷ്മമായ ബാലൻസിലാണ് അവയിലെ ചാർജിങ് നടക്കുന്നത്. ബാറ്ററിയുടെ ആന്തരിക ഘടകങ്ങൾ തകരുന്നത് തീപിടുത്തത്തിലേക്ക് യിച്ചേക്കാവുന്ന കാരണമാണ്
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു
- കനൽത്തുരുത്തുകൾ; സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നാടിയ നാടകമെന്ന് പ്രശസ്ത എഴുത്തുകാരി മാനസി
- മുംബൈ ഡൽഹി ആഡംബര വിനോദസഞ്ചാര ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി