മലയാളം മിഷന്‍ മേഖല കമ്മിറ്റി രൂപീകരിച്ചു

0

മലയാളം മിഷൻ മഹാഡ് കാമോഠെ മേഖലയുടെ ആദ്യ യോഗം മുംബൈ ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്തിന്‍റെ അധ്യക്ഷതയില്‍ ഖാന്ദാ കോളനി ജനസേവ ആശ്രമം ഹാളിൽ നടന്നു. ചാപ്റ്റര്‍ കോര്‍ഡിനെറ്ററും മേഖല കൺവീനറുമായ നിഷ പ്രകാശ് സ്വാഗതം പറഞ്ഞു.

മലയാളം മിഷന്‍ മുംബൈ ചാപ്റ്റർ പ്രവര്‍ത്തന വിപുലീകരണത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്നു നവി മുംബൈ മേഖലയെ രണ്ട് മേഖലകളായി തിരിക്കുന്നതിന് 2023 ഏപ്രില്‍ 16നു മലയാളം മിഷന്‍ ഡയറക്ടർ മുരുകന്‍ കാട്ടാക്കടയുടെ സാന്നിധ്യത്തില്‍ നടന്ന പൊതുയോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇത് പ്രകരമാണ് മഹാഡ് കാമോഠെ മേഖല നിലവില്‍ വരുന്നത്.

കണ്ണൂർ ഫ്രണ്ട്സ് കൾച്ചറൽ അസോസിയേഷനില്‍ നിന്നുള്ള ജനറൽ കൗൺസിൽ അംഗമായ വിനോദ് കുമാറിനെ മേഖല സെക്രട്ടറിയായും പനവേൽ മലയാളി സമാജത്തില്‍ നിന്നുള്ള ജനറൽ കൗൺസിൽ അംഗം കെ.ജയനാരായണനെ മേഖല പ്രസിഡന്‍റ് ആയും യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ചാപ്റ്റര്‍ കോര്‍ഡിനെറ്റര്‍ നിഷ പ്രകാശ് മേഖല കൺവീനറായി മേഖല പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഈ വർഷത്തെ സുഗതാഞ്ജലി ആഗോള കാവ്യലാപന മേഖല മത്സരം ജൂൺ 18നു നടത്തുവാൻ തീരുമാനിച്ചു. ഇതിനായി പങ്കെടുക്കുന്ന കുട്ടികളുടെ പേര് വിവരങ്ങൾ മേഖലാ കമ്മിറ്റിക്ക് ലഭിക്കേണ്ട അവസാന തീയതി ജൂൺ 15 ആയിരിക്കും.
.
മുൻകാലങ്ങളിൽ ഓൺലൈൻ പരിശീലനം നടത്തിയ അധ്യാപകർക്കും അതോടൊപ്പം പുതിയതായി പരിശീലനം നേടാൻ തയ്യാറുള്ള അധ്യാപകർക്കുമായി ജൂൺ 24-25 തീയതികളിൽ അധ്യാപക പരിശീലനം നടത്തുന്നതായിരിക്കുമെന്ന് മഹാഡ് കാമോഠെ മേഖല കൺവീനർ നിഷ പ്രകാശ് അറിയിച്ചു.,

LEAVE A REPLY

Please enter your comment!
Please enter your name here