നൂറുമേനി തിളക്കവുമായി മലയാളി വിദ്യാലയങ്ങൾ

0

ഈ വർഷത്തെ എസ് എസ് സി പരീക്ഷാഫലം പുറത്തു വന്നപ്പോൾ മികച്ച വിജയവുമായി നഗരത്തിലെ മലയാളി സ്‌കൂളുകളും തിളങ്ങി.

വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂൾ, താനെ.

താനെയിൽ മലയാളികൾ നേതൃത്വo നൽകുന്ന മലനാട് എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ അസ്സോസിയേഷന്റെ(മേവ) ആഭിമുഖ്യത്തിലുള്ള വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂളിന് എസ് എസ് സി പരീക്ഷയിൽ നൂറുമേനി തിളക്കം.പരീക്ഷക്കിരുന്ന 98 വിദ്യാർഥികളും വിജയം കൈവരിച്ചു.41 ഡിസ്റ്റിൻഷനും 46 ഫസ്റ്റ് ക്ലാസ്സുകളും നേടിയ സ്കൂളിന്റെ ടോപ്പർ 92% പ്രശാന്ത് സിംഗ് ആണ്.
2007 മുതൽ തുടർച്ചയായ 100 ശതമാനം വിജയമാണിതെന്നു മേവ ജനറൽ സെക്രട്ടറി ശ്രീകാന്ത് നായർ അറിയിച്ചു.

സെന്റ് തെരേസ കോൺവെന്റ് സ്കൂൾ, ഡോംബിവ്‌ലി

ഡോംബിവ്‌ലി സെന്റ് തെരേസ കോൺവെന്റ് ഹൈസ്കൂളിന് ഇത് തുടർച്ചയായ പതിനെട്ടാം വർഷമാണ് നൂറു ശതമാനത്തിന്റെ തിളക്കമാർന്ന വിജയം നില നിർത്തുവാനാകുന്നത്. മൊത്തം 185 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 155 പേർക്ക് ഡിസ്റ്റിംക്ഷനും 29 പേർക്ക് ഫസ്റ്റ് ക്ലാസും ഒരു വിദ്യാർത്ഥിക്ക് സെക്കന്റ് ക്‌ളാസും ലഭിച്ചു. 96.20% മാർക്ക് നേടിയാണ് നിധി മനോജ്‌, രാഷി നായർ, ദിഷ വാണി എന്നീ മൂന്ന് വിദ്യാർഥിനികൾ സ്കൂൾ ടോപ്പർ ലിസ്റ്റിൽ ഇടം നേടിയതെന്ന് പ്രിൻസിപ്പാൾ അറിയിച്ചു

ആദർശ് വിദ്യാലയം, ചെമ്പൂർ

ചെമ്പൂർ ആദർശ് വിദ്യാലയത്തിന് എസ്.എസ്.സി. പരീക്ഷയിൽ നൂറുമേനി വിജയം. പരീക്ഷയ്ക്കിരുന്ന 279 പേരും വിജയിച്ചു. 96 പേർ ഡിസ്റ്റിങ്ഷൻ നേടി. 128 പേർക്ക് ഫസ്റ്റ് ക്ലാസും 45 പേർക്ക് സെക്കൻഡ് ക്ലാസും ഉണ്ട്. മലയാളം വിഷയമായി തിരഞ്ഞെടുത്ത എ.ആർ. ഗൗരിപ്രിയനായർ, അകിനേഷ്, അനുലക്ഷ്മിരാജു, നിരഞ്ജനപിള്ള, അലൻജോസ്, ശലഭ കുമാർ, ഷൈനി, ഷാഹിദ്, വൈഷ്ണവ്‌നായർ എന്നിവർ മികച്ച വിജയം നേടി.

കാശിമീര ബോംബെ മലയാളിസമാജം ഇംഗ്ലീഷ് സ്കൂൾ

കാശിമീര ബോംബെ മലയാളിസമാജം ഇംഗ്ലീഷ് സ്കൂളിന് എസ്.എസ്.സി. പരീക്ഷയിൽ 100 ശതമാനം വിജയം. 92.80 ശതമാനം മാർക്കുനേടിയ നവിക് സച്ചിൻ രമാശ്രീയാണ് സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങി വിജയിച്ച വിദ്യാർഥി.

LEAVE A REPLY

Please enter your comment!
Please enter your name here