എയ്‌മ മെഗാ ഷോയ്ക്കായി മുംബൈയിൽ വേദിയൊരുങ്ങുന്നു

0

ഓൾ ഇന്ത്യ മലയാളി അസ്സോസിയേഷൻ മഹാരാഷ്ട്ര ഘടകത്തിന്റെ 12 മത് വാർഷിക പൊതുയോഗം വാഷി കേരള ഹൗസിൽ വച്ച് നടന്നു. രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ബാലാസോർ ജില്ലയിൽ തീവണ്ടി ദുരന്തത്തിൽ മരണമടഞ്ഞവരുടെ വേർപാടിൽ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി.

എയ്‌മ മെഗാ ഷോ

സംഘടനയുടെ മുന്നോട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മഹാരാഷ്ട്രയിൽ സ്വന്തമായ ഓഫീസിനുമായി ധനശേഖരണാർത്ഥം മുംബൈയിൽ മെഗാ ഷോ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. എയ്‌മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ, ദേശീയ ഭാരവാഹികൾ, മന്ത്രിമാർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും വിപുലമായ രീതിയിൽ ചാരിറ്റി ഷോ മഹാനഗരത്തിൽ അരങ്ങേറുക.

മഹാരാഷ്ട്രയുടെ ജില്ലകൾ തോറും പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും 25 ഓളം രജിസ്റ്റേർഡ് മലയാളി സംഘടനകളെ എയ്‌മയുടെ അംഗ സംഘടനയാക്കാനും കൂടാതെ വ്യക്തിഗത അംഗങ്ങളിൽ യുവതികളെയും യുവാക്കളെയും സാമുഹ്യ രംഗത്ത് പ്രവർത്തിക്കുന്നവരെയും ഭാഗമാക്കാനും തീരുമാനമായി .

എയ്‌മ മഹാരാഷ്ട്രയുടെ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് റ്റി.എ.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി മുരളിധരൻ പി.എൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റിന്റെ അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം എ എയ്‌മ നാഷണൽ സീനിയർ വൈസ് പ്രസിഡന്റ് ഡോ.പി.ജെ. അപ്രേൻ, നാഷണൽ ഉപദേഷ്ടാവ് ഉപേന്ദ്ര മേനോൻ എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് സെക്രട്ടറി കെ.ടി. നായർ അവതരിപ്പിച്ച മിനിറ്റ്സ് യോഗം പാസ്സാക്കി. ഖജാൻജി ജി. കോമളൻ വരവ് ചെലവ് കണക്കും ബജറ്റും അവതരിപ്പിച്ചു. കെ.എൻ. ജോതീന്ദ്രൻ, എസ്. കുമാർ, സുമ മുകുന്ദൻ, കെ.എ. കുറുപ്പ്, സുനിൽ കുമാർ, ഡി. അശോകൻ, ആർ ബി കുറുപ്പ്, മോഹൻ ജി.നായർ, അഡ്വ. എൻ.വി. രാജൻ, റ്റി. ബാലസുബ്രമണ്യൻ, റ്റി. മാധവൻ തുടങ്ങിയവർ സംസാരിച്ചു. സീനിയർ വൈസ് പ്രസിഡന്റ് അഡ്വ.ജി.എ.കെ നായർ കൃതജ്ഞത രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here