ട്രെയിൻ യാത്രാ സംവിധാനം കുറ്റമറ്റതാക്കണം. – എയ്‌മ മഹാരാഷ്ട്ര

0

ട്രെയിനപകടങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ യാത്രക്കാരുടെ കാര്യക്ഷമമായ സഞ്ചാര സൗകര്യങ്ങൾ ഉറപ്പാക്കുക, ട്രാക്കുകളുടെ നിലവിലുള്ള ഘടന പരിശോധിക്കുക, ഡ്രൈവർമാർക്കുള്ള മുന്നറിയിപ്പ് സംവിധാനം പരിഷ്കരിക്കുക തുടങ്ങിയ അടിയന്തിരാവശ്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റ (എയ്മ മഹാരാഷ്ട്ര) വാഷി കേരള ഹൗസിൽ ചേർന്ന വാർഷീക പൊതുയോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു.

ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള അഗാധമായ ദു:ഖവും അനുശോചനവും യോഗം രേഖപ്പെടുത്തി.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും, ആശുത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്കും അർഹമായ സാമ്പത്തീക സഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

എയ്‌മ മഹാരാഷ്ട്രയുടെ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് റ്റി.എ.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ടി. നായർ, ജോ.സെക്രട്ടറി മുരളിധരൻ പി.എൻ, വൈസ് പ്രസിഡന്റ് ഡോ.പി.ജെ. അപ്രേൻ, നാഷണൽ ഉപദേഷ്ടാവ് ഉപേന്ദ്ര മേനോൻ ഖജാൻജി ജി. കോമളൻ. സീനിയർ വൈസ് പ്രസിഡന്റ് അഡ്വ.ജി.എ.കെ നായർ, കെ.എൻ. ജോതീന്ദ്രൻ, എസ്. കുമാർ, സുമ മുകുന്ദൻ, കെ.എ. കുറുപ്പ്, സുനിൽ കുമാർ, ഡി. അശോകൻ, ആർ ബി കുറുപ്പ്, മോഹൻ ജി.നായർ, അഡ്വ. എൻ.വി. രാജൻ, റ്റി. ബാലസുബ്രമണ്യൻ, റ്റി. മാധവൻ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here