എസ്.എൻ.ഡി.പി. യോഗം യുണിയൻ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

0

ശ്രീനാരായണ ധർമ്മ പരിപാലന യോഗം എകാത്മകം എന്ന പേരിൽ ഗുരുദേവ കൃതിയെ ആസ്പദമാക്കി 4210 നർത്തകിമാരെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിച്ച മോഹിനിയാട്ടം കലാരൂപം ഗിന്നസ് ബുക്കിൽ ഇടം നേടി.

ഏറ്റവും കൂടുതൽ നർത്തകിമാരെ പങ്കെടുപ്പിച്ച് നടത്തിയ മോഹിനിയാട്ടം എന്ന നിലയിലാണ് കേരളത്തിന്റെ തനതുനൃത്തകല ചരിത്രത്താളുകളിൽ ഇടം പിടിച്ചത്. മുംബയ് താനെ യുണിയനിൽ നിന്ന് ഈ പരിപാടിയിൽ 18 കലാകരികൾ പങ്കെടുത്തു. ഇവരിൽ മാലാഡ്- മൽവണി ശാഖയിലെ കുമാരി അതിര അനിൽ കുമാർ, ഡോംബിവലി ശാഖയിലെ കുമാരി കൃഷ്ണപ്രിയ കാർത്തിക്, കുമാരി ഐശര്യ ശിവദാസൻ, കുമാരി കീർത്തന രവിന്ദ്രൻ, കുമാരി ശ്രീലക്ഷ്മി സജി, കുമാരി അഞ്ജന അശോകൻ, കുമാരി സയുക്ത സജീവ്, കുമാരി വീണ ഹരിദാസ്, കുമാരി ശ്രുതി ഹരിദാസ് എന്നീ 9 നർത്തകിമാരുടെ സർട്ടിഫിക്കറ്റാണ് യുണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചത്.

പതിനെട്ട് നർത്തകിമാരിൽ ഒൻപത് കലാകരികൾക്ക് കഴിഞ്ഞ വർഷം സർട്ടിഫിക്കറ്റ് നൽകിയിരുന്നു. കോവിഡ് മഹാമാരി കാരണം ഗിന്നസ് ബുക്ക് അധികാരികളിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിട്ടതാണ് സർട്ടിഫിക്കറ്റ് വൈകാൻ കാരണമായി യുണിയൻ പ്രസിഡന്റ് എം. ബിജുകുമാർ ചൂണ്ടിക്കാട്ടിയത്.

ചടങ്ങിൽ കൗൺസിൽ അംഗങ്ങളായ പി.കെ.ബാലകൃഷ്ണൻ,അബി നരായണൻ, ആന്റോപ് ഹിൽ ശാഖാ പ്രസിഡന്റ് എം.വി.രവി, നെരുൾ ശാഖാ പ്രസിഡന്റ് എൻ.ഡി.പ്രകാശ്, സാക്കിനാക്ക ശാഖാ അഡ്മിനിസ്റ്റേറ്റർ പി.ബി. ശ്രിനിവാസൻ, ഡോംബിവലി ശാഖാ സെക്രട്ടറി ഈ.കെ. അശോകൻ, വനിതാ സംഘം യുണിയൻ സെക്രട്ടറി ശോഭന വാസുദേവൻ, വനിതാ സംഘം യുണിയൻ കമ്മിറ്റി അംഗം ബിന്ദു രവിന്ദ്രൻ മുൻ യുണിയൻ സെക്രട്ടറി റ്റി.കെ.വാസു സാക്കിനാക്ക മുൻ പ്രസിഡന്റ് സി.മോഹൻ തുടങ്ങിയവർ സാക്ഷ്യം വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here