ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വേൾഡ് മലയാളി കൌൺസിൽ ഗുജറാത്ത് പ്രൊവിൻസ് വൃക്ഷത്തൈകൾ നട്ട് മാതൃകയായി. വഡോദരയിൽ മോഹൻ നായരുടെ നേതൃത്വത്തിലും അഹമ്മദാബാദിൽ എ എം രാജന്റെ നേതൃത്വത്തിലുമാണ് പരിസ്ഥിതി ദിനത്തിൽ നന്മയുടെ സന്ദേശം പകർന്നാടിയത്.
തീരദേശ ഗ്രാമങ്ങളിൽ വേറിട്ട പരിസ്ഥിതി സംരക്ഷണ പദ്ധതിയുമായി വേൾഡ് മലയാളി കൗൺസിൽ നാല്പതോളം തീരദേശ ഗ്രാമങ്ങളിലെ പതിനായിരം കുടുംബങ്ങളിൽ സമുദ്രതീര സംരക്ഷണ സന്ദേശം എത്തിക്കുന്നതിനും, ഖരമാലിന്യം കടലിൽ എത്താതിരിക്കാനുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും വിഭാവനം ചെയ്യുന്ന പദ്ധതിക്കും തുടക്കമിട്ടു.
ഇന്ത്യ റീജിയൻ്റെ നേതൃത്വത്തിൽ ദേശീയ അടിസ്ഥാനത്തിൽ നടത്തുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കും വീട്ടമ്മമാർക്കും പരിശീലനം നൽകുക, തീരദേശത്തിന് അനുയോജ്യമായ ഫല വൃക്ഷതൈ നടുക തുടങ്ങിയ പ്രവർത്തനങ്ങളും വേൾഡ് മലയാളീ കൌൺസിൽ ഇന്ത്യ റീജിയൻ വഴി നടക്കുകയാണെന്നും ഗ്ലോബൽ സെക്രട്ടറി ജനറൽ ദിനേശ് നായർ അറിയിച്ചു.
- മഹാരാഷ്ട്ര സർക്കാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു; നാളെ മുതൽ 5 അവധി ദിവസങ്ങൾ
- എസ്സ്.എൻ.ഡി.പി യോഗം കാമോത്തെ ശാഖ വാർഷികവും കുടുംബസംഗമവും
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു