നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു

0

ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്ര സമുച്ചയമായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് സമാനമായ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നവി മുംബൈയിൽ നടന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ ശ്രീകാന്ത് ഷിൻഡെ എം പി, തിരുമല തിരുപ്പതി ദേവസ്ഥാനം പ്രതിനിധികളും സന്നിഹിതരായിരുന്നു.

നിർദിഷ്ട അന്താരാഷ്ട വിമാനത്താവളത്തിന് സമീപത്തായാണ് ക്ഷേത്രത്തിന്റെ പണി പൂർത്തിയാകുന്നത്. ഇതിനായി പത്ത് ഏക്കർ സ്ഥലമാണ് മഹാരാഷ്ട്ര സർക്കാർ അനുവദിച്ചത്. 70 കോടിയോളം രൂപയാണ് നിർമ്മാണ ചിലവ് കണക്കാക്കുന്നത്

നവി മുംബൈയ്ക്ക് ഇത് അഭിമാനമാണെന്നും ക്ഷേത്രത്തിന്റെ വികസനത്തിന് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ വാഗ്ദാനം ചെയ്യുമെന്നും ഷിൻഡെ പറഞ്ഞു. വിവിധ കാരണങ്ങളാൽ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്താൻ കഴിയാത്ത ഭക്തർക്ക് നവി മുംബൈ ഉൾവെയിൽ പണി തീരുന്ന ക്ഷേത്രം അനുഗ്രഹമായിരിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിന്റെ തനിപ്പകർപ്പായി രൂപകല്പന ചെയ്ത ക്ഷേത്രമാണ് നവി മുംബൈയിൽ പണി കഴിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here