കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക്‌ വിതരണം ചെയ്തു

0

അമ്പർനാഥ് കേരള കാത്തലിക് അസോസിയേഷന്റെ (KCA) ആഭിമുഖ്യത്തിൽ ഒന്നാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള നിർധനരും, അന്ധരും ആയ വിദ്യാർത്ഥികൾക്കുള്ള സൗജന്യ നോട്ട് ബുക്ക്‌ വിതരണം ജൂൺ നാലിന് രാവിലെ പത്തര മണി മുതൽ പന്ത്രണ്ടു മണി വരെ നടത്തപ്പെട്ടു. ഇരുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ഫാത്തിമ പള്ളി സഹവികാരിമാരായ ഫാദർ എൽട്ടൻ, ഫാദർ മേഴ്‌സിലിനോ എന്നിവർ ചേർന്ന് ആശീർവദിച്ചു ഉത്ഘാടനം ചെയ്ത ചടങ്ങിന് മെൽവിൻ ആന്റണി (സെക്രട്ടറി ), ആൽഫി തോമസ് (ട്രഷറർ ), കെ. ജെ. വർഗീസ് (വൈസ് പ്രസിഡന്റ്‌ ), എൻ. ജെ. ജോൺസൻ ( ബുക്ക്‌ ഡിസ്ട്രിബൂഷൻ കമ്മിറ്റി ചെയർമാൻ ), ജെയിംസ് കുട്ടി ഈപ്പൻ, സുനിൽ ദാസ് (സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ), മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here