കെയർ ഫോർ മുംബൈ മെഡിക്കൽ ക്യാമ്പ് ജൂൺ 11ന് സാക്കിനാക്കയിൽ

0

മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി കെയർ ഫോർ മുംബൈ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ മൂന്നാം ഘട്ടം ജുൺ 11ന് രാവിലെ മലങ്കര ഇഗ്ലീഷ് സ്കൂളിൽ വച്ച് നടത്തപ്പെടും.

പ്രോഗ്രസ്സീവ് ആർട്സ് ക്ലബ് – സാക്കിനാക്ക മലയാളി സമാജത്തിൻ്റെ സഹകരണത്തോടെയാണ് രാവിലെ 9.00 മണി മുതൽ ക്യാമ്പ് ആരംഭിക്കുന്നത്

തിരക്കിട്ട ജീവിതം നയിക്കുന്ന നഗരത്തിൽ ജീവിത ശൈലി രോഗങ്ങൾ കുടി വരുമ്പോഴും വൈദ്യ പരിശോധനകൾക്കായി സമയം കണ്ടെത്താൻ പലരും ശ്രമിക്കാറില്ല. ഇത്തരം സാഹചര്യത്തിലാണ് കെയർ ഫോർ മുംബൈയുടെ സൗജന്യ സേവനത്തിന്റെ പ്രാധാന്യം.

അപ്പോളോ ആശുപത്രിയുമായി ചേർന്നാണ് ആരോഗ്യ പരിശോധന നടത്തുന്നത് .ഇതിനായി മുൻകൂട്ടി പേരുകൾ നൽകണമെന്നും സമാജം പ്രവർത്തകരുമായി ബന്ധപ്പെടുവാനും സംഘാടകർ ആവശ്യപ്പെട്ടു. പേരുകൾ രജിസ്റ്റർ ചെയ്യുവാൻ ഈ നമ്പരിൽ ബന്ധപ്പെടുക.

9869559579
9967886136
9969522295
9773100404

LEAVE A REPLY

Please enter your comment!
Please enter your name here