മുംബൈയിൽ അതിദാരുണ കൊലപാതകം; പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിൽ വേവിച്ചതായി കണ്ടെത്തി

0

മുംബൈയിലെ മീരാ റോഡിലാണ് സംഭവം. 56 വയസുള്ള മനോജ് സഹാനി 36കാരിയായ പങ്കാളി സരസ്വതി വൈദ്യയെ ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും മൂന്ന് വർഷമായി മീരാ റോഡ് ഗീതാ നഗറിലെ ഗീത ആകാശ് ദീപ് ഫ്ളാറ്റിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.

ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ഇന്നലെ വൈകിട്ട് അയൽക്കാർ പൊലീസിൽ അറിയിച്ചതിനെത്തുടർന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്

പൊലീസെത്തി പരിശോധിച്ചപ്പോൾ ശരീരഭാഗങ്ങൾ അഴുകിയ നിലയിലായിരുന്നു

പങ്കാളിയെ കൊന്ന് മരംമുറിക്കുന്ന ഉപകരണം കൊണ്ട് മൃതദേഹം കഷ്ണങ്ങളാക്കിയതിനുശേഷം ശരീരഭാഗങ്ങൾ കുക്കറിൽ വേവിച്ചതായി പൊലീസ് പറഞ്ഞു

പ്രാഥമിക അന്വേഷണത്തിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും . പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു

അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുകയും മനോജ് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് സൂചനകൾ. മരം മുറിക്കുന്ന കട്ടർ ഉപയോ​ഗിച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്. മൃതദേഹത്തിന്റെ കുറച്ച് കഷ്ണങ്ങൾ കാണാനില്ല. തെളിവ് നശിപ്പിക്കുന്നതിനായി അത് കുക്കറിലിട്ട് വേവിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here