മുംബൈയിൽ പങ്കാളിയെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ വിട്ടു മാറാതെ അയൽവാസികൾ

0

മുംബൈയിൽ മീരാ റോഡിൽ ഗീതാ നഗറിൽ ഗീതാ ആകാശ് ദീപ് ബില്‍ഡിങ്ങിലെ ഏഴാം നിലയിലെ ഫ്ളാറ്റിലെ താമസക്കാരനായ മനോജ് സഹാനിയാണ് ലിവ് ഇന്‍ പാര്‍ട്‌നറെ ദാരുണമായി കൊലപ്പെടുത്തിയത് പിന്നീട് തെളിവ് നശിപ്പിക്കുവാനായി മൃതദേഹം കഷണങ്ങളാക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം കഴിഞ്ഞിരുന്ന 32 കാരിയായ സരസ്വതി വൈദ്യ ആണ് കൊല്ലപ്പെട്ടത്.

ഫ്ലാറ്റിൽ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി കെട്ടിടത്തിലെ താമസക്കാരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞതനുസരിച്ചുള്ള പോലീസ് അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നതെന്ന് മലയാളിയായ റോയ് ഫിലിപ്പ് പറയുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി വാടകക്ക് താമസിച്ചിരുന്ന ഇവർ താമസ സ്ഥലത്തെ ആരുമായും ഇടപഴകിയിരുന്നില്ലെന്നാണ് ഗീത ആകാശ് ദീപിലെ താമസക്കാരനായ റോയ് ഫിലിപ് പറയുന്നത്

പ്രതി അറസ്റ്റിലായെങ്കിലും സംഭവത്തിൽ ഇനിയും ഞെട്ടൽ വിട്ടു മാറിയിട്ടില്ലെന്ന് റോയ് പറയുന്നു

ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ബോരിവാലിയിൽ ചെറിയ കട നടത്തുകയാണ് മനോജ്.

അപാര്‍ട്‌മെന്റില്‍ നിന്ന് കണ്ടെടുത്ത അഴുകിയ ശരീരഭാഗങ്ങള്‍ക്ക് രണ്ടു മൂന്ന് ദിവസത്തെ പഴക്കമുണ്ട്. യുവതിയുടെ ശരീരം പ്രതി കഷണങ്ങളാക്കി മുറിച്ചത് എളുപ്പത്തില്‍ ഉപേക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് നിഗമനം

LEAVE A REPLY

Please enter your comment!
Please enter your name here