നവി മുംബൈയിലെ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത വർഷം പ്രവർത്തനക്ഷമമാകും

0

മുംബൈയിലെ ഉയർന്ന എയർ ട്രാഫിക് ഡിമാൻഡ് കണക്കിലെടുത്താണ് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിനായി നവി മുംബൈക്ക് അനുമതി ലഭിക്കുന്നത്. നിരവധി പ്രതിസന്ധികളെ മറി കടന്നാണ് നവി മുംബൈയിലെ ഉൾവെയിൽ മുംബൈ മെട്രോപൊളിറ്റൻ റീജിയണിന്റെ (എംഎംആർ) മധ്യത്തിലായി പുതിയ വിമാനത്താവളം പൂർത്തിയാകുന്നത്

അദാനി എയർപോർട്ട്സാണ് വിമാനത്താവളം നിർമ്മിക്കുന്നതും നിയന്ത്രിക്കുന്നതും. നാല് ഘട്ടങ്ങളിലായി നിർമിക്കുന്ന വിമാനത്താവളത്തെ ലോകത്തിലെ ഏറ്റവും ഊർജ്ജക്ഷമതയുള്ളതും പരിസ്ഥിതിക്ക് സുസ്ഥിരവുമായ ഒന്നാക്കി മാറ്റാനാണ് പദ്ധതി.

സ്റ്റേഷനിൽ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കും, വിമാനത്താവളത്തിലുടനീളം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇത് വ്യാപകമായി ഹരിത വൈദ്യുതി ഉപയോഗിക്കും, അതിൽ ഭൂരിഭാഗവും സൈറ്റിൽ ഉൽപ്പാദിപ്പിക്കുന്ന സൗരോർജ്ജ വൈദ്യുതിയായിരിക്കും, പ്രോജക്റ്റ് മാനേജിംഗ് ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടെർമിനലിന്റെ രൂപകൽപ്പന.

ആദ്യ രണ്ട് ഘട്ടങ്ങളും 2024 ഡിസംബറോടെ പൂർത്തിയാകും. 1160 ഹെക്ടർ സ്ഥലത്താണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (എൻഎംഐഎ) നിർമിക്കുന്നത്. വർഷത്തിൽ പത്ത് മില്യൺ യാത്രക്കാരായിരിക്കും വിമാനത്താവളത്തിന്റെ സേവനം പ്രയോജനപ്പെടുത്തുക

ഇതോടെ നവി മുംബൈ, പൻവേൽ, ചെമ്പൂർ, കൂടാതെ താനെ, ഡോംബിവ്‌ലി, കല്യാൺ തുടങ്ങിയ സമീപ പ്രദേശങ്ങൾ കൂടിയാണ് വലിയ വികസന കുതിപ്പിനായി തയ്യാറെടുക്കുന്നത്. റോഡ് വികസനം, മെട്രോ, മേൽപ്പാലങ്ങൾ തുടങ്ങി ആഡംബര താമസ സമുച്ചയങ്ങളും ഈ മേഖലകളിലായി പണി പൂർത്തിയായി കൊണ്ടിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here