ബിപർജോയ് ചുഴലിക്കാറ്റ്; മുംബൈയിൽ വിമാനങ്ങൾ വഴി തിരിച്ച് വിട്ടു

0

ബിപാർജോയ് ചുഴലിക്കാറ്റ് ഇപ്പോൾ മുംബൈയ്ക്ക് സമാന്തരമായി പായുന്നതിനാൽ, മഹാരാഷ്ട്രയുടെ തലസ്ഥാനത്ത് ആഘാതം പ്രകടമാകുകയാണ്. വാരാന്ത്യത്തിന്റെ തുടക്കം മുതൽ ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ തുടങ്ങിയതോടെ തീരദേശ നഗരം അടുത്ത ഒന്നോ രണ്ടോ ദിവസത്തേക്ക് ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.

ബിപർജോയ് ചുഴലിക്കാറ്റിന്റെ ശക്തി കഴിഞ്ഞ രാത്രി മുംബൈ വിമാനത്താവളത്തിലെ സർവീസുകളെ വിപരീതമായി ബാധിച്ചു. പത്തരയ്ക്ക് ശേഷം നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടപ്പോൾ ഏഴ് അറൈവൽ ഫ്ലൈറ്റുകളുടെ പൈലറ്റുമാർ ആദ്യ ശ്രമം ഉപേക്ഷിക്കാൻ നിർബന്ധിതരായി. മുംബൈയിൽ അടുത്ത ഏതാനും മണിക്കൂറുകളിൽ ഇടിമിന്നലും നേരിയ മഴയും ഉണ്ടാകുമെന്നാണ് പ്രവചനം

LEAVE A REPLY

Please enter your comment!
Please enter your name here