വി എസ്സിന് വിട നൽകി മുംബൈ നഗരം

0

മുംബൈയിലെ മുതിർന്ന സാമൂഹിക പ്രവർത്തകനും സിനിമാ നിർമ്മാതാവുമായ വി എസ്സിന് മുംബൈ സാംസ്‌കാരിക ലോകം വിട നൽകി.

ശ്രീനാരായണ മന്ദിര സമിതിയുടെ മുൻ പ്രസിഡന്റ്, ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന വി എസ് ഗംഗാധരൻ (86) ചെമ്പൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

ചെമ്പൂർ കോംപ്ലക്സിൽ പൊതുദർശനത്തിന് ശേഷം സോമയ്യ മൈതാനത്തിന് സമീപമുള്ള ശ്മശാനത്തിലായിരുന്നു സംസ്കാരം.

മന്ദിര സമിതി പ്രസിഡൻറ് എം ഐ ദാമോദരൻ, ചെയർമാൻ എൻ മോഹൻ മോഹൻദാസ്, സെക്രട്ടറി ഓ.കെ പ്രസാദ്, വി വി ചന്ദ്രൻ, സമിതി അഡ്വൈസറി ബോർഡ് ചെയർമാൻ ജ്യോതീന്ദ്രൻ, മുൻ സെക്രട്ടറി ഇ പി വാസു, പേട്രൺ ലയൺ കുമാരൻ നായർ, തുടങ്ങി മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു.

ശ്രീനാരായണ മന്ദിര സമിതിയുടെ വളർച്ചക്ക് വി എസ്സ് നൽകിയ സംഭാവനകൾ ഭരണസമിതി അനുസ്മരിച്ചു. സ്കൂളിൻറെ നിർമ്മാണം, ഗുരുദേവഗിരി, പല യൂണിറ്റുകളുടെ തുടക്കം കുറിക്കൽ തുടങ്ങിയ പല വികസന പ്രവർത്തനങ്ങളിലും വി എസ്സിന്റെ പങ്ക് നിര്ണായകയായിരുന്നു. വി എസ്സിനോടുള്ള ആദരസൂചകമായി ഇന്ന് സമിതിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ALSO READ | വി എസ് ഗംഗാധരൻ ഓർമ്മയായി; വിട പറഞ്ഞത് മുതിർന്ന സാമൂഹിക പ്രവർത്തകനും നിർമ്മാതാവും

LEAVE A REPLY

Please enter your comment!
Please enter your name here