മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനത്തിൽ കുറവ് രേഖപെടുത്തുമ്പോഴും മൂന്നാം തരംഗത്തിന്റെ ആശങ്ക

0

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ 26,672 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തി; 594 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 88,620 ആയി. 29,177 രോഗികളാണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 5,140,272 ൽ എത്തി.
92.12 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 348,395 പേരാണ് ചികിത്സയിൽ കഴിയുന്നത്.

അതേസമയം, തലസ്ഥാന നഗരമായ മുംബൈയിൽ 1,427 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗികളുടെ എണ്ണം 696,910 ആയി. 49 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ നഗരത്തിലെ മരണസംഖ്യ 14,565 ആയി ഉയർന്നു.

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം കണ്ടെത്തിയ പുതിയ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്ന പ്രവണതയാണ് സംസ്ഥാനത്ത് പ്രകടമാകുന്നത്. ശനിയാഴ്ച (മെയ് 22) 26,133 പുതിയ കേസുകളും വെള്ളിയാഴ്ച (മെയ് 21) 29,644 പുതിയ കേസുകളും വ്യാഴാഴ്ച (മെയ് 20) 29,911 പുതിയ കേസുകളും സംസ്ഥാനം കണ്ടെത്തി. എന്നിരുന്നാലും, ദിവസേന മരണമടയുന്നവരുടെ എണ്ണത്തിൽ കുറവില്ലാത്തത് ആശങ്കയായി തുടരുന്നു.

മഹാരാഷ്ട്രയിൽ എല്ലായിടത്തും കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വരുമ്പോൾ അമരാവതിയിൽ മാത്രം രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതായി കാണുന്നത് കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന്റെ തുടക്കമാണോ എന്നുവരെ പലരും സംശയം ഉന്നയിച്ചുതുടങ്ങി. എന്നാൽ ഇക്കാര്യത്തിൽ ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here