ക്രൈം ത്രില്ലർ ഗോഡ് ഫാദറിൽ മമ്മൂട്ടിയും മോഹൻലാലും ഫഹദും!!

0

എഴുപതുകളിൽ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ത്രില്ലറായ ഗോഡ് ഫാദർ എന്ന ചിത്രത്തിൽ നിറഞ്ഞാടിയ മാർലൻ ബ്രാൻഡയും അൽ പച്ചീനോയും അഭിനയിച്ച വേഷങ്ങളിൽ മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഫഹദ് ഫാസിലും എത്തിയാൽ എങ്ങിനെയിരിക്കുമെന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഒരുക്കിയിരിക്കുന്നത്.

അൽ പച്ചിനോയുടെ മൈക്കിൾ കോർലിയോണിയായി മോഹൻലാലും, ചൂതാട്ട കേന്ദ്രത്തിന്റെ ഉടമയായ മോ ഗ്രീനായി മമ്മൂട്ടിയും മൈക്കിളിന്റെ സഹോദരനായ ഫ്രഡ്രോ കോർലിയോണിയായി ഫഹദുമാണ് നിർമ്മിതബുദ്ധിയുടെ സഹായത്തോടെ പുനരാവിഷ്കരിച്ചിരിക്കുന്നത്.

വീഡിയോ ഇതിനകം വൈറലായതോടെ ചലച്ചിത്ര താരങ്ങളടക്കം നിരവധി പേരാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here