മുംബൈയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. മുംബൈയിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്. ശക്തിയായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് .
രത്‌നഗിരിയിൽ കനത്ത മഴയെ തുടർന്ന് മുംബൈ ഗോവ ഹൈവേ അടച്ചു, അർജുന, രാജാപൂർ താലൂക്കിലെ കൊടവലി നദികൾ കരകവിഞ്ഞൊഴുകുന്നു, ആറ് നദികൾ കരകവിഞ്ഞൊഴുകുന്നു, അപകട മുന്നറിയിപ്പ് രത്‌നഗിരിയിൽ കഴിഞ്ഞ 24 മണിക്കൂറായി കനത്ത മഴ കാജ്‌ലി നദിയിൽ നിറഞ്ഞു
മുംബൈയിലെ വെസ്റ്റേൺ എക്സ്പ്രസ് വേയിൽ വൻ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തു. കൂടാതെ ആവശ്യമെങ്കിൽ മാത്രം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്.
മുംബൈയിൽ നിന്ന് വിരാറിലേക്കുള്ള വെസ്റ്റേൺ എക്സ്പ്രസ് വേയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ജോഗേശ്വരി, ഗോരേഗാവ്, ബോറിവാലി ഹൈവേകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മീരാ ഭയന്ദർ നഗരത്തിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. മീരാ ഭയന്ദർ നഗരത്തിൽ എല്ലായിടത്തും വെള്ളം കെട്ടിക്കിടക്കുകയാണ്.
മിരാറോഡിൽ തറവാട് ഹോട്ടലിനു മുന്നിലെ മരം വീണ് വാഹനങ്ങൾക്ക് നാശനഷ്ടമുണ്ടായി. അളപായമില്ല. നിർത്തിയിട്ട കാറുകൾ മുകളിലാണ് വീണത്. ഉച്ചക്ക് രണ്ടുമണി മുതൽ ശക്തമായ മഴ അനുഭവപ്പെട്ടതോടെ പ്രദേശത്തെ റോഡുകൾ വെള്ളക്കെട്ടിലായി.
മുംബൈയിൽ നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് മാട്ടുംഗ, അന്ധേരി, മറൈൻ ലൈൻസ്, കുർള തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് കൂടുതലായി അനുഭവപ്പെട്ടത് .
കനത്ത മഴയെ തുടർന്ന് നഗരത്തിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയായിരുന്നു. താഴ്ന്ന പ്രദേശങ്ങളിലെ റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ലോക്കൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. മഴ ശമിച്ചില്ലെങ്കിൽ ലോക്കൽ ട്രെയിൻ സേവനവും പ്രതിസന്ധിയിലാകും .
കനത്ത മഴയെ തുടർന്ന് മുംബൈയിലെ തടാകങ്ങളിലെ ജലനിരപ്പ് ഉയർന്നിരിക്കയാണ് .. ഏഴു തടാകങ്ങളിൽ മൂന്നെണ്ണം കര കവിഞ്ഞൊഴുകാൻ തുടങ്ങിയത് ആശങ്ക വർധിപ്പിച്ചിരിക്കയാണ്.
- മഹാനഗരത്തില് മലയാളത്തനിമയുടെ നൂപുരധ്വനികളുയര്ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം