ലോകത്ത് ഏറ്റവും കൂടുതൽ ഓണാഘോഷ പരിപാടികൾ നടക്കുന്ന നഗരമാണ് മുംബൈ. മുംബൈയിലും പരിസര പ്രദേശങ്ങളിലുമായി ആഗസ്റ്റ് മുതൽ നവംബർ വരെ നീളുന്ന നീണ്ട ആഘോഷ പരിപാടികളാണ് ഈ ഓണക്കാലത്തും വിവിധ മലയാളി സമാജങ്ങളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഒരുങ്ങുന്നത്.
ജന്മനാടിന്റെ സംസ്കാരവും പൈതൃകവും പകർന്നാടാൻ നഗരവാസികൾക്ക് ലഭിക്കുന്ന അപൂർവ്വ അവസരം കൂടിയാണ് ഇത്തരം ആഘോഷങ്ങൾ.
ആഗസ്റ്റ് 15ന് ഡോംബിവ്‌ലി കേരളീയ സമാജം സംഘടിപ്പിക്കുന്ന പൂക്കള മത്സരത്തിലൂടെയാണ് ഇക്കുറി ഓണാഘോഷ പരിപാടികൾക്ക് നഗരത്തിൽ തുടക്കമിടുന്നത്.
സെപ്റ്റംബർ 17ന് കേരള സമാജം ഉൽവെ നോഡിന്റെ ഓണാഘോഷ പരിപാടികൾ “ഹൃദ്യം പോന്നോണം 2023” എന്ന പേരിലാണ് വിപുലമായ പരിപാടികളോടെയാണ് അരങ്ങേറുന്നത്
റാംഷേട്ട് താക്കൂർ ഇന്റർനാഷ്ണൽ സ്പോർട്സ് കോംപ്ലക്സിൽ രാവിലെ 9 മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കും. ഇക്കുറി ചരിത്രത്തിലാദ്യമായി നവിമുംബൈയിലെ ഇതര സമാജങ്ങളെയും, മലയാളി സംഘടനകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വടംവലി മത്സരവും സംഘടിപ്പിക്കുന്നുവെന്ന് സമാജം പ്രസിഡന്റ് പ്രദീഷ് സക്കറിയ പറഞ്ഞു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും കൂടാതെ പങ്കെടുക്കുന്ന മറ്റ് ടീമുകൾക്ക് പ്രശസ്തി പത്രവും നൽകി ആദരിക്കും. കൂടാതെ കഴിഞ്ഞ വർഷം പത്താംക്ലാസ് പരീക്ഷയിലും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിലും ഉന്നതവിജയം നേടിയ കുട്ടികളെയും ചടങ്ങിൽ അനുമോദിക്കും.
തിരക്ക് പിടിച്ച നഗര ജീവിതത്തിനിടയിലും കേരളത്തനിമയുള്ള ഹൃദ്യമായ കലാവിഭവങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ് സമാജം കുടുംബാംഗങ്ങളെന്നാണ് സെക്രട്ടറി ഷൈജ ബിജു പറയുന്നത്
ഓണക്കാലത്തെ ചെണ്ടമേളവും ആർപ്പുവിളികളുമായി മാവേലിമന്നനെ വരവേൽക്കുന്ന ഓണാഘോഷ പരിപാടികൾ ഇതര ഭാഷക്കാർക്കും കൗതുകക്കാഴ്ചയാണ്.
നന്മയുടെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും ഓർമകളുണർത്തി മാവേലി മന്നനെ വരവേൽക്കുന്ന ഓണനാളുകൾക്കായി തയ്യാറെടുക്കുകയാണ് മഹാനഗരവും
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു
- കനൽത്തുരുത്തുകൾ; സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നാടിയ നാടകമെന്ന് പ്രശസ്ത എഴുത്തുകാരി മാനസി
- മുംബൈ ഡൽഹി ആഡംബര വിനോദസഞ്ചാര ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി