ബോബി ചെമ്മണ്ണൂർ ശനിയാഴ്ച കല്യാണിൽ; മഹാരാഷ്ട്രയിലെ ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെൻറ്സ് ലിമിറ്റഡ് ആദ്യ ശാഖയുടെ ഉത്ഘാടനം

0

ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെൻറ്സ് ലിമിറ്റഡിന്റെ മഹാരാഷ്ട്രയിലെ ആദ്യ ബ്രാഞ്ചിന് കല്യാണിൽ തുടക്കമിടുന്നു. ആഗസ്റ്റ് 5 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ ബോബി ചെമ്മണ്ണൂർ ഉത്ഘാടനം നിർവഹിക്കും.

കല്യാൺ വെസ്റ്റ് ഭാനു സാഗർ തീയറ്ററുകൾക്ക് സമീപം ബോയ്‌വാഡയിലാണ് പുതിയ ബ്രാഞ്ച് ആരംഭിക്കുന്നത്. മഹാരാഷ്ട്രയിൽ ഇതര മേഖലകളിലായി നാൽപ്പതോളം ബ്രാഞ്ചുകളാണ് ബോച്ചെ ഗ്രൂപ്പ് പദ്ധതിയിടുന്നത് .

മഹാരാഷ്ട്രയിലെ ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെൻറ്സ് ലിമിറ്റഡ് ആദ്യ ശാഖയുടെ ഉത്ഘാടനം ആഗസ്റ്റ് 5 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക്

സാമ്പത്തിക മേഖലയിൽ പുതിയ മാറ്റങ്ങളുമായാണ് പ്രമുഖ വ്യവസായ ഗ്രൂപ്പായ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന് കീഴിലുള്ള ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് എത്തിയിരിക്കുന്നത്. കഴിഞ്ഞ 150 വർഷമായി പ്രധാനമായും ജ്വല്ലറി വ്യവസായത്തിൽ സജീവമാണ് ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, സ്വർണപ്പണയ രംഗത്തെ പ്രമുഖ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയാണ് ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ്.

LEAVE A REPLY

Please enter your comment!
Please enter your name here