മഹാരാഷ്ട്രയിൽ നാൽപ്പതോളം ശാഖകളുമായി ബോച്ചെ ഗ്രൂപ്പ്; മുംബൈയിൽ വയോധികർക്കായി അതിഥി മന്ദിരമൊരുക്കുമെന്ന് ബോബി ചെമ്മണ്ണൂർ

0

ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്‌മെന്‍റ്സ് ലിമിറ്റഡ് മഹാരാഷ്ട്രയിലെ ആദ്യ ശാഖയുടെ ഉത്‌ഘാടനം ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ ബോബി ചെമ്മണ്ണൂർ നിർവഹിച്ചു. രാജ്യത്ത് മൊത്തം 206 ശാഖകളുള്ള സംസ്ഥാനത്തിന്റെ ഇതര മേഖലകളിലായി നാൽപ്പതോളം ബ്രാഞ്ചുകളാണ് പദ്ധതിയിടുന്നത്.

കല്യാൺ വെസ്റ്റ് ഭാനു സാഗർ തീയറ്ററുകൾക്ക് സമീപം ബോയ്‌വാഡയിലാണ് പുതിയ ബ്രാഞ്ച് ആരംഭിച്ചത്.

150 വർഷത്തോളം പ്രവർത്തന പാരമ്പര്യമുള്ള ഗ്രൂപ്പ്‌ ജ്വല്ലറി, ധനകാര്യം എന്നീ മേഖലകൾ കൂടാതെ ഇ -കോമേഴ്‌സ്, ബോച്ചേ ടൂർസ് & ട്രാവെൽസ്, വിനോദ സഞ്ചാരം തുടങ്ങി ഇരുപതിൽ പരം മേഖലകളിൽ സജീവമാണ് . ചടങ്ങിൽ ബോചെയെ കൂടാതെ കമ്പനിയുടെ സെയിൽസ് ഹെഡ് സുബി ജി നായർ റീജിയണൽ മാനേജർ അലക്സ് ഡാനിയൽ, അഡ്മിനിസ്ട്രേഷൻ മാനേജർ രവീന്ദ്രനാഥൻ നായർ തുടങ്ങിയവർ സംസാരിച്ചു

സാമ്പത്തിക മേഖലയിൽ നൂതന സംരംഭങ്ങളുമായാണ് പ്രമുഖ വ്യവസായ ഗ്രൂപ്പായ ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് എത്തിയിരിക്കുന്നത്.

വ്യവസായത്തിൽ വിജയം നേടുന്നതോടൊപ്പം സമൂഹത്തിനോടും പ്രതിബദ്ധത പുലർത്താൻ കഴിയണമെന്നും അത് കൊണ്ടാണ് ലാഭത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വെക്കുന്നതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

മുംബൈയിൽ വ്യവസായ ശ്രുംഖല വിപുലീകരിക്കുന്നതിനോടൊപ്പം വയോധികർക്കായി ഒരു അതിഥി മന്ദിരത്തിനും പദ്ധതിയുണ്ടെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.

കേരളത്തിന്റെ ശുദ്ധമായ നാടൻ കള്ളിന് മറുനാടുകളിൽ വിപണി കണ്ടെത്തുവാനും ബോച്ചെ ബ്രാൻഡിൽ ചായ പുറത്തിറക്കാനുമുള്ള തയ്യാറെടുപ്പിലാണ് ബോബി ചെമ്മണ്ണൂർ

LEAVE A REPLY

Please enter your comment!
Please enter your name here