മുംബൈ ലോക്കൽ ട്രെയിനിൽ സ്‌ഫോടന പരമ്പര ഉണ്ടാകുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം

0

മുംബൈയിലെ ലോക്കൽ ട്രെയിനിൽ സ്‌ഫോടന പരമ്പര ഉണ്ടാകുമെന്ന് അവകാശപ്പെട്ട് അജ്ഞാതനിൽ നിന്ന് മുംബൈ പോലീസിന് ഞായറാഴ്ച ഭീഷണി കോൾ ലഭിച്ചത്തിനെ തുടർന്ന് നഗരം അതീവ ജാഗ്രതയിൽ.

പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതന്റെ ഭീഷണി കോൾ ലഭിച്ചത്. മുംബൈയിലെ ലോക്കൽ ട്രെയിമുകളിൽ സ്‌ഫോടന പരമ്പര നടക്കുമെനന്നായിരുന്നു വിളിച്ചയാൾ പോലീസിനോട് പറഞ്ഞത്. കൂടാതെ വിലെ പാർലെയിൽ നിന്നാണ് സംസാരിക്കുന്നതെന്നും ഇയാൾ അവകാശപ്പെട്ടതായി എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു . തുടർന്ന് അന്വേഷണത്തിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായാണ് പോലീസ് പറയുന്നത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here