വിവാഹ മാമാങ്കങ്ങൾക്ക് വിലക്ക്; കല്യാണ സദ്യക്കും അതിഥികൾക്കും പരിധി നിശ്ചയിക്കും?

0

ആഡംബര വിവാഹങ്ങൾക്ക് കടിഞ്ഞാണിടാനും പാഴ് ചെലവുകൾ തടയാനും പ്രത്യേക ബിൽ 2020′ ലോക്‌സഭ ചർച്ചയ്ക്ക് എടുത്തു. നവദമ്പതികൾക്കുള്ള സമ്മാനങ്ങൾക്കായി ചെലവഴിക്കുന്ന തുകയുടെ പരിധി നിശ്ചയിക്കുന്നതിനൊപ്പം വിവാഹങ്ങളിൽ ക്ഷണിക്കേണ്ട അതിഥികളുടെ എണ്ണത്തിനും വിഭവങ്ങൾ വിളമ്പുന്നതിനും നിയന്ത്രണം ഏർപ്പെടുത്താനാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്.

വിലകൂടിയ സമ്മാനങ്ങൾക്ക് പകരം, നിരാലംബരെ സഹായിക്കുകയോ ​​അനാഥാലയങ്ങൾക്കോ ​​സർക്കാരിതര സംഘടനകൾക്കോ ​​(എൻജിഒകൾ) സംഭാവനകൾ നൽകിയോ ഇത്തരം ധൂർത്തുകൾ നിയന്ത്രിക്കണമെന്നാണ് ശുപാർശ.

കോൺഗ്രസ് എംപി ജസ്ബീർ സിംഗ് ഗിൽ 2020 ജനുവരിയിലാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചത്.

വധുവിന്റെ കുടുംബത്തിന് കനത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ആഡംബര ചെലവുകൾ നിരുത്സാഹപ്പെടുത്തുകയാണ് ബിൽ ലക്ഷ്യമിടുന്നത്. ആഡംബരപൂർണമായ വിവാഹങ്ങൾക്ക് പണം നൽകുന്നതിനായി പലരും തങ്ങളുടെ വീടും സ്ഥലവും വിൽക്കാനും വായ്പയെടുക്കാനും അവലംബിച്ചിട്ടുണ്ടെന്നും ഗിൽ ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ ഒരു ഭാരമായി കാണുന്ന പ്രവണത പരിഹരിക്കാൻ കൂടി ബിൽ നിമിത്തമാകുമെന്നാണ് ഗിൽ പ്രത്യാശ പ്രകടിപ്പിക്കുന്നത്

ആഡംബര വിവാഹ വേളകളിൽ പലപ്പോഴും മുന്നൂറോളം ഭക്ഷണ ട്രേകൾ കണ്ടിട്ടുണ്ടെന്നും അതിൽ പകുതി രുചിച്ച് നോക്കാൻ പോലും ആരും മിനക്കെടാറില്ലെന്നും ഇത്തരം പാഴ് ചിലവുകൾ സമൂഹ നന്മക്കായി പ്രയോജനപ്പെടുത്തുകയാണ് ബിൽ ലക്ഷ്യമിടുന്നതെന്നും ഗിൽ പറഞ്ഞു.

ബിൽ പ്രകാരം ഇരു കുടുംബങ്ങളിൽ നിന്നും 100 അതിഥികളെ മാത്രമേ ക്ഷണിക്കാവൂ, കൂടാതെ വിളമ്പുന്ന വിഭവങ്ങൾ 10 ൽ കൂടരുത്, നവദമ്പതികൾക്കുള്ള സമ്മാനങ്ങൾ 2,500 രൂപയിൽ കൂടരുതെന്നുമാണ് നിർദ്ദേശം . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവാഹങ്ങളുടെയും ചടങ്ങുകളുടെയും അമിതാവേശം തടയുന്നതിനും നിരോധിക്കുന്നതിനുമുള്ള ബിൽ അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here