ശ്രീനാരായണഗുരു ജയന്തിആഘോഷം സെപ്റ്റംബർ 3ന് താനെയിൽ; മഹാരാഷ്ട്ര മുഖ്യമന്ത്രി മുഖ്യാതിഥി

0

ശ്രീനാരായണ ഗുരുവിന്റെ 169 – മത് ജയന്തി ആഘോഷം 2023 സെപ്റ്റംബർ 3 ഞായറാഴ്ച്ച, താനെയിലുള്ള സെൻറ് ലോറൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിക്കും.

എസ്സ്.എൻ. ഡി.പി.യോഗം മുംബൈ – താനെ യൂണിയൻ, ശാഖായോഗം, വനിതാ സംഘം യൂണിയൻ ,വനിതാസംഘം യൂണിറ്റുകൾ ,യൂത്ത് മൂവ്മെന്റ്,ബാലജനയോഗം ,കുമാരി സംഘം , വൈദികസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരിക്കും സംഘടിപ്പിക്കുന്നതെന്ന് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ അറിയിച്ചു .

രാവിലെ 9 മണി മുതൽ മഹാഗുരുപൂജയോടെ ആരംഭിക്കുന്ന ആഘോഷപരിപാടിയിൽ ജയന്തി സമ്മേളനം, പ്രഭാഷണം, ചതയ സദ്യ, കലാപരിപാടികൾ എന്നിവ വൈകീട്ട് 6 മണിവരെ നടക്കുമെന്ന് കൺവീനർ എം പി അജയകുമാർ പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മുഖ്യാതിഥിയായിരിക്കും.

ചടങ്ങിൽ യോഗം നേതാക്കൾ, മുംബൈയിലെ മറ്റു ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ തുടങ്ങി കലാ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും

ജയന്തി സമ്മേളനത്തിൽ SSC, HSC [CBSE,ICSE ,STATE BOARD] എന്നീ ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും.

ഉച്ചക്ക് 2 മണി മുതൽ വിവിധ ശാഖകളിൽ നിന്നുള്ള വനിതാ-യുവ സംഘങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here