താനെയിലെ ലേക്ക് സിറ്റി മലയാളി അസോസിയേഷൻ അംഗങ്ങൾ കുടുംബാഗങ്ങളോടൊപ്പമാണ് തലോജയിലെ പരംശാന്തി വൃദ്ധാശ്രമം സന്ദർശിച്ചത്. അവിടുത്തെ അമ്പതോളം വരുന്ന അന്തേവാസികളുമായി സ്നേഹം പങ്ക് വച്ചും സദ്യ കഴിച്ചും അവരോടൊത്തു് ദിവസം ചിലവഴിച്ചുമാണ് ഇവരെല്ലാം മടങ്ങിയത് .
അന്തേവാസികൾക്കായി കരുതി വച്ചിരുന്ന സമ്മാനങ്ങൾ കൈമാറിയപ്പോൾ നിനച്ചിരിക്കാതെ ലഭിച്ച സ്നേഹവായ്പുകളിൽ കണ്ണുകൾ നിറഞ്ഞു.

അസ്സോസിയേഷന്റ തുടർച്ചയായ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇക്കുറി വൃദ്ധാശ്രമത്തിലെത്തി അന്തേവാസികളെ ചേർത്ത് പിടിച്ചതെന്ന് അസോസിയേഷൻ പ്രസിഡണ്ട് കൃഷ്ണൻ വി. ജി പറഞ്ഞു . കുടുംബ സമേതമുള്ള ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ പുതിയ തലമുറക്ക് വഴികാട്ടിയാണെന്നും സാമൂഹിക പ്രതിബദ്ധതതയോടെ വളരുവാൻ പ്രേരണയാകുമെന്നും സെക്രട്ടറി അജിത് മേനോൻ പറഞ്ഞു .
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം