രാഹുൽ ഗാന്ധിയുടെ തിരിച്ചു വരവിനെ ആഘോഷമാക്കി മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ

0

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം പുനസ്ഥാപിച്ചതില്‍ മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ ആവേശത്തിൽ. മധുരം വിളമ്പിയും സംഘമായി നൃത്ത ചുവടുകൾ വച്ചുമാണ് എം പി സി സി ജനറൽ സെക്രട്ടറി ജോജോ തോമസ് അടക്കമുള്ള നേതാക്കൾ ആഹ്ലാദം പങ്ക് വച്ചത്. Click here to see the Reel

രാജ്യത്തെ ജനാധിപത്യത്തെ തകര്‍ക്കാന്‍ ഫാസിസ്റ്റ് ശക്തികൾക്ക് കഴിയില്ലെന്ന് തെളിയിച്ചിരിക്കയാണ് രാഹുല്‍ഗാന്ധിയുടെ അയോഗ്യത നീക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെന്ന് ജോജോ തോമസ് പറഞ്ഞു.

പാർട്ടിയുടെ വനിതാ പ്രവർത്തകർ അടക്കമാണ് കഴിഞ്ഞ ദിവസം ഒത്തു കൂടി രാഹുൽ ഗാന്ധിയുടെ തിരിച്ചു വരവിനെ ആഘോഷമാക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here