ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പുഷ്പാർച്ചന നടത്തി ഡോ.ഉമ്മൻ ഡേവിഡ്

0

മുംബൈയിലെ വിദ്യാഭ്യാസ രംഗത്തെ പ്രമുഖനായ ഡോ ഉമ്മൻ ഡേവിഡ് കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി.

പൊതുപ്രവര്‍ത്തകന്‍ എങ്ങിനെയായിരിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും എല്ലാ തലമുറയിലും പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി ഒരു മാതൃകയായിത്തീരണമെന്നും ഡോ. ഡേവിഡ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചാണ് ഉമ്മൻ ഡേവിഡ് മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here