എസ് എൻ ഡി പി യോഗം പൻവേൽ ശാഖക്ക് പുതിയ ഭാരവാഹികൾ

0

ശ്രീനാരായണ ധർമ്മപരിപാലന യോഗം(4686) പൻവേൽ ശാഖയുടെ 17-മത് വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച ( 06.08.2023) രാവിലെ 10.30 ന്, ന്യുപൻവേൽ സെക്ടർ-2 ലുള്ള കർണ്ണാടക സംഘം ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് വിജയൻ ബി അദ്ധ്യക്ഷനായിരുന്നു.

2023 -2025 കാലയളവിലേക്കാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബി വിജയൻ പ്രസിഡന്റ്, അനിരുദ്ധൻ നാരായണൻ സെക്രട്ടറി, ബി ഉദയഭാനു, വൈസ് പ്രസിഡന്റ്, കൂടാതെ യൂണിയൻ കമ്മിറ്റി അംഗമായി സുനിൽ കുമാർ എസ് ശാഖാ കമ്മിറ്റി അംഗങ്ങളായി രാജു ആർ, വി കെ ചന്ദ്രൻ, ബിനു തങ്കപ്പൻ, കെ ആർ ഉണ്ണികൃഷണൻ, എ പ്രസന്നൻ, പ്രണവ് പ്രകാശ്, നാരായൺ കുട്ടി എന്നിവരെയും തിരഞ്ഞെടുത്തു. ബിജു മാധവൻ, സുരേഷ് പി ബി, കെ കെ ശശിധരൻ എന്നിവരെ പഞ്ചായത്ത് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പു വരണാധികാരിയായ സുശീലൻ ബി, അസിസ്റ്റൻ്റ് ശിവരാജൻ ജി എന്നിവർ തിരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിച്ചു .

എസ് എൻ ഡി പി യോഗം മുംബൈ താനെ യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ സന്നിഹിതനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here