നാഗർകോവിലിൽ നിന്നും പൻവേലിലേക്കും തിരിച്ച് നാഗർ കോവിലിലേക്കുമാണ് ട്രെയിൻ നമ്പർ 06071, 06072 എന്നീ പ്രത്യേക സർവീസുകൾ അനുവദിച്ചിരിക്കുന്നത്. ഓണത്തിരക്ക് പരിഗണിച്ചാണ് ആറ് സർവീസുകൾ അനുവദിച്ച് റെയിൽവേയുടെ പ്രത്യേക പരിഗണന.
ചൊവ്വാഴ്ച ദിവസം ഓഗസ്റ്റ് 22, 29, സെപ്റ്റംബർ 5 തുടങ്ങിയ തീയതികളിൽ നാഗർ കോവിൽ നിന്നും വ്യാഴാഴ്ച ദിവസം ഓഗസ്റ്റ് 24, 31, സെപ്റ്റംബർ 7 എന്നീ തീയതികളിൽ പൻവേലിൽ നിന്നുമാണ് സർവീസുകൾ.
നാഗർ കോവിലിൽ നിന്നും ചൊവ്വാഴ്ച 11.30ന് പുറപ്പെടുന്ന ട്രെയിൻ തിരുവനന്തപുരത്ത് 1.15 നും കോട്ടയത്ത് 5.05നും എറണാകുളം 6.10 , തൃശൂർ 7 .50 നും കോഴിക്കോട് 22.55 നും പൻവേലിൽ രാത്രി 10.45 നും എത്തിച്ചേരും
തിരിച്ച് പൻവേലിൽ നിന്നും വ്യാഴാഴ്ച 00.10 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 09.27 ന് കോഴിക്കോട്, വെള്ളിയാഴ്ച 00.50 ന് തൃശൂർ, 02.05 എറണാകുളം, 03.15 കോട്ടയം, 06.55 തിരുവനന്തപുരം തുടർന്ന് 10 മണിക്ക് നാഗർകോവിൽ ജംഗ്ഷൻ എന്നിങ്ങനെയാണ് സമയക്രമം.
സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ആരംഭിച്ചു . Click here to see the train timing and stops
ഡോംബിവ്‌ലി കേരളീയ സമാജവും ഫെയ്മയും ഇതിനായി നിരവധി നിവേദനങ്ങളും ബന്ധപ്പെട്ട അധികൃതരുമായി കൂടിക്കാഴ്ചകളും നടത്തിയിരുന്നുവെന്ന് കേരളീയ സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയൽ പറഞ്ഞു.
ട്രെയിനിൽ ടിക്കറ്റുകൾ കിട്ടാതെയും താങ്ങാനാകാത്ത വിമാന നിരക്കുകളുമായി ഓണക്കാലത്ത് നാടണയാൻ ബുദ്ധിമുട്ടുന്ന മുംബൈ മലയാളികൾക്ക് ആശ്വാസമാകും സ്പെഷ്യൽ ട്രെയിൻ.
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം