താനെ ലേക് സിറ്റി മലയാളി അസോസിയേഷനിൽ മലയാളം മിഷൻ പ്രവേശനോത്സവം

0

മലയാളം മിഷന്റെ താനെ പഠന കേന്ദ്രമായ ലേക്‌സിറ്റി മലയാളി അസോസിയേഷനിൽ പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാർത്ഥികള്‍ക്കും ആശംസകള്‍ നേർന്നുകൊണ്ട് പ്രവേശനോത്സവം 2023 അഗസ്റ്റ് 13-ന് അതിവിപുലമായ രീതിയില്‍ ആഘോഷിച്ചു. 17 പുതിയ പഠിതാക്കൾ പ്രാരംഭ കോഴ്സ് കണിക്കൊന്നയിലേക്ക് ചുവടുവെച്ചു.

സാഹിത്യകാരനും, എൺപതുകളിൽ താനയിലെ മലയാളി സമാജങ്ങളുടെ ഏകോപന സമിതി കൺവീനറുമായിരുന്ന ആർ രാജൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മാതൃഭാഷയുടെ മൂല്യം കുട്ടികളും, അധ്യാപകരരും മാതാപിതാക്കളും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകണമെന്ന ആശയം സദസ്സുമായി പങ്കുവച്ചു.

മലയാളം മിഷൻ താനെ-കൽവ മേഖല കോർഡിനേറ്റർ അഡ്വ. പ്രേമ മേനോൻ മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി, സന്നിഹിതനായ എല്ലാവരും മാതൃഭാഷ പ്രതിജ്ഞയെടുകുകയും ചെയ്തു.

ആത്മ പ്രസിഡന്റ് ശശികുമാർ നായർ മലയാളം ക്ലാസ് പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു.

ഈ തലമുറ പാശ്ചാത്യ സംസ്കാരത്തിലേക്ക് ചേക്കേറികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലയാളഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചു മേഖല സെക്രട്ടറിയും ലേക്‌സിറ്റിയുടെ ജോയിന്റ് സെക്രട്ടറിയുമായ അഡ്വ. സുനിൽകുമാർ നീലാംബരൻ പ്രവേശനോത്സവത്തിൽ പങ്കെടുത്തവരോടെല്ലാം അവരവരുടെ വീടുകളിൽ മലയാളം തന്നെ സംസാരിക്കാനും, സന്നിഹിതനായ എല്ലാവരും മാതൃഭാഷയെ പ്രചരിപ്പിക്കാനും അഭ്യർത്ഥിച്ചു.

സന്ദീപ് മേനോൻ സ്വാഗതം പ്രസംഗവും, സുരേഷ് മാധവൻ നന്ദി പ്രകടനവും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here