മുംബൈയിലെ അരങ്ങേറ്റ വേദിയെ ത്രസിപ്പിച്ച് ചലച്ചിത്ര നടി അമ്പിളി ദേവി

0

നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ അഭിമുഖത്തിൽ നടന്ന അരങ്ങേറ്റം ശ്രദ്ധേയമായി. ഗുരു മഞ്ജു  വിനുവിന്റെ കീഴിൽ നൃത്തം അഭ്യസിച്ച കലാകാരികളാണ് അരങ്ങേറ്റം കുറിച്ചത്.

പൻവേൽ വാസുദേവ ബൽവന്ത് ഫഡ്‌കെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നടിയും നർത്തകിയുമായ അമ്പിളി ദേവി മുഖ്യാതിഥിയായിരുന്നു. അരങ്ങേറ്റം കുറിക്കുന്ന കലാകാരികൾക്ക് പ്രോത്സാഹനവുമായി നൃത്ത ചുവടുകൾ വച്ചാണ് അമ്പിളി വേദി വിട്ടത്.

സ്ഥലം എം എൽ എ പ്രശാന്ത് താക്കൂർ വിശിഷ്ടാതിഥിയായിരുന്നു. നാടിന്റെ സംസ്കാരവും പാരമ്പര്യവും പ്രസരിപ്പിക്കുന്നതാണ് ഇത്തരം കലകളെന്നും ഇതിലൂടെ സ്വായത്തമാക്കുന്നത് അച്ചടക്കവും ആത്മാഭിമാനവും ആത്മവിശ്വാസവുമാണെന്നും താക്കൂർ പറഞ്ഞു. മഞ്ജു  പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുവെന്നും പ്രശാന്ത് താക്കൂർ കൂട്ടിച്ചേർത്തു.

മഹാത്മാ എഡ്യൂക്കേഷൻ സൊസൈറ്റി ഡയറക്ടർ നമ്രത സക്‌സേന, ഗായിക ശോഭ പ്രേമ മേനോൻ, ക്ലാസ്സിക്കൽ ഡാൻസർ ഡിംപിൾ ഗിരീഷ്, ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ, ദേശീയ ടെലിഫോൺ അഡ്വൈസറി കമ്മിറ്റി അംഗം രമേശ് കലമ്പൊലി, ഗായകനും അവതാരകനുമായ ശ്രീകുമാർ മാവേലിക്കര, ലിറ്റിൽ സ്കൂൾ ഡയറക്ടർ ജ്യോതി വിജയ് പ്രതാപ്, ജ്യോതിഷൻ ഡോ കെ സന്തോഷ് ആചാരി, തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.

വിവിധ പ്രായത്തിലുള്ള നൂറിലധികം കലാകാരികളാണ് അരങ്ങേറ്റം കുറിച്ചത്.

മികച്ച പ്രകടനങ്ങളുമായാണ് ചെറിയ കുട്ടികൾ അടക്കം അരങ്ങേറ്റ വേദിയെ സമ്പന്നമാക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here