വേൾഡ് മലയാളി കൌൺസിൽ UAQ പ്രൊവിൻസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0

വേൾഡ് മലയാളി കൌൺസിൽ UAQ പ്രോവിന്സിന്റെ 2023 -2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

സുനിൽ ഗംഗാധരൻ- പ്രസിഡന്റ്, ചാക്കോ ഊളകഡൻ – ചെയർമാൻ, മാത്യു ഫിലിപ്പ്- ജനറൽ സെക്രട്ടറി, മധു നായർ -ട്രെഷറർ ,ഷാജു പിള്ളൈ വൈസ് ചെയർമാൻ , രാജു പയ്യന്നൂർ -വൈസ് പ്രസിഡന്റ് , സുരേഷ് കുമാർ- ജോയിന്റ് സെക്രട്ടറി , ഉണ്ണികൃഷ്ണൻ – ജോയിന്റ് ട്രഷറർ, രാജേഷ് മേനോൻ – ബിസിനസ് ഫോറം ചെയർമാൻ എന്നിവരാണ് ചുമതലയേറ്റത്. അഡ്വൈസറി ബോർഡ് മെമ്പർമാരായി സോമസുന്ദരം നായർ , ക്യാപ്റ്റൻ രഞ്ജിത് പിള്ളൈ , ജോർജ് മത്തായി, സാജൻ ജോസ് എന്നിവരും ചടങ്ങിൽ
സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു. മുൻ പ്രസിഡന്റ് മോഹൻ കാവാലം അധ്യക്ഷനായിരുന്നു

ഗ്ലോബൽ റീജിയൻ കൗണ്സിലുകളുടെ പ്രവർത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും UAQ പ്രൊവിൻസിന്റെ സ്ഥാപക പ്രസിഡന്റും നിലവിലെ മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാനുമായ സന്തോഷ് കേട്ടത് വിശദീകരിച്ചു.

വൈസ് ചെയർപേഴ്സൺ സ്മിത ജയൻ, വനിതാ വിഭാഗം മുൻ പ്രസിഡന്റ് ഉഷ സുനിൽ, സെക്രട്ടറി സുമ നായർ , ചെയർപേഴ്സൺ മേഴ്‌സി മാത്യു എന്നിവർ പുതുതായി ചാർജെടുത്ത വനിതാ വിഭാഗം പ്രസിഡന്റ് റാണി നമ്പ്യാർ, സെക്രട്ടറി മര്യമോൾ ഇഗ്‌നേഷ്യസ് , യൂത്ത് ഫോറം പ്രസിഡന്റ് അലീന ഇഗ്‌നേഷ്യസ്, സെക്രട്ടറി വർഷ സുരേഷ് എന്നിവർക്ക് ആശംസകൾ നേർന്ന് സ്വാഗതം ചെയ്തു.

അഡ്വൈസറി ബോർഡ് മെമ്പർ ജയൻ വടക്കേവീട്ടിൽ, ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ട്രഷറർ ശ്രീനാഥ് കാടഞ്ചേരി എന്നിവർ പുതുതായി മെമ്പർഷിപ് സ്വീകരിച്ച പ്രശസ്ത സിനിമ ഗാനരചയിതാവ് എം.ടി. പ്രദീപ്കുമാർ, ഭാര്യ സംഗീത, കിഷോർകുമാർ, ജിൻസ് പി. തോമസ് എന്നിവർക്ക് ആശംസകൾ നേർന്നു.

തുടർന്ന് നടന്ന സൗഹൃദ സംവാദത്തിൽ കവിയിൽ നിന്ന് ഗാനരചയിതാവിലേക്കുള്ള പ്രയാണവും അനുഭവങ്ങളും പ്രദീപ് കുമാർ പങ്ക് വെച്ചു. ഗായകരായ ശ്രീനാഥ്, മാത്യു എന്നിവർ ഗാനങ്ങൾ ആലപിച്ച് ചടങ്ങിനെ കലാസന്ധ്യയാക്കി

LEAVE A REPLY

Please enter your comment!
Please enter your name here