മാതൃഭാഷയാണ് ലോകമെമ്പാടുമുള്ള മലയാളികളെ ഏകോപിപ്പിക്കുന്ന കണ്ണിയെന്ന് സി പി കൃഷ്ണകുമാർ

മലയാളം മിഷന്‍ പ്രവേശനോത്സവം - ബാന്ദ്ര-ദഹിസര്‍ മേഖലയില്‍

0

മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്റെ തീരുമാനമനുസരിച്ച് ബാന്ദ്ര-ദഹിസര്‍ മേഖലയുടെ ഈ വര്‍ഷത്തെ പ്രവേശനോത്സവം ആഗസ്റ്റ്‌ 13, ഞായറാഴ്ച വൈകീട്ട് അഞ്ചു മണി മുതല്‍ സഹാര്‍, ബോറിവലി എന്നീ രണ്ടു കേന്ദ്രങ്ങളില്‍ വര്‍ണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു.

സഹാർ മലയാളി സമാജം ഓഫീസിൽ വച്ച് നടന്ന പ്രവേശനോത്സവത്തില്‍ ആ പരിസരങ്ങളിലുള്ള നാല് പഠനകേന്ദ്രങ്ങളിലെ പുതിയ പഠിതാക്കളും നിലവിലുള്ള പഠിതാക്കളും രക്ഷകർത്താക്കളും സമാജം ഭാരവാഹികളും അദ്ധ്യാപികമാരും മിഷൻ പ്രവർത്തകരും പങ്കെടുത്തു.

സഹാർ മലയാളി സമാജം സെക്രട്ടറി ചന്ദ്രസേനൻ സ്വാഗതമാശംസിച്ചുകൊണ്ട് പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചു. പഠിതാക്കള്‍ മലയാളം മിഷന്‍റെ അവതരണഗാനം ആലപിച്ചു. മേഖല കണ്‍വീനര്‍ പ്രദീപ് കുമാർ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമാജം പ്രസിഡണ്ട് പി.കെ.ബാലകൃഷ്ണൻ പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. പുതിയതായി പ്രവേശനം ലഭിച്ച പഠിതാക്കളെ പൂച്ചെണ്ട് നല്‍കി മലയാളം മിഷനിലേക്ക് സ്വാഗതം ചെയ്തു. പഠിതാക്കൾ നാടന്‍പാട്ട്, കവിത, ഗാനം, നൃത്തം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. അദ്ധ്യാപകര്‍ കവിത ചൊല്ലികൊടുത്തും പഠിതാക്കളെക്കൊണ്ട് കവിത ചൊല്ലിച്ചും ക്ലാസ് ആരംഭിച്ചു. അദ്ധ്യാപകര്‍ പഠിതാക്കളുമായി സംവദിച്ചു. ഗീത ബാലകൃഷ്ണന്‍ നന്ദി പ്രകാശിപ്പിച്ചു.

മാതൃഭാഷയാണ് ലോകമെമ്പാടുമുള്ള കേരളീയരെ ഏകോപിപ്പിക്കുന്ന കണ്ണിയെന്ന് സി പി കൃഷ്ണകുമാർ

ബോറിവലി ഈസ്റ്റില്‍ സെന്റ്‌ ജോണ്‍സ് ഹൈസ്ക്കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ പ്രദേശത്തെ എട്ട്‌ പഠനകേന്ദ്രങ്ങളിലെ പുതിയ പഠിതാക്കളും നിലവിലുള്ള പഠിതാക്കളും രക്ഷകർത്താക്കളും സമാജം ഭാരവാഹികളും അദ്ധ്യാപകരും മിഷൻ പ്രവർത്തകരും പങ്കെടുത്തു. മേഖല സെക്രട്ടറിയും അദ്ധ്യാപികയുമായ ആശ മേനോന്‍ സ്വാഗതമാശംസിച്ചു. അദ്ധ്യാപകര്‍ മലയാളം മിഷന്‍ അവതരണ ഗാനം ആലപിച്ചു. വന്ദന സത്യന്‍ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രശസ്ത സാഹിത്യകാരന്‍ സി.പി. കൃഷ്ണകുമാര്‍ പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നമ്മുടെ പുതിയ തലമുറ മാതൃഭാഷ അഭ്യസിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സി.പി. കൃഷ്ണകുമാര്‍ വിശദീകരിച്ചു. മാതൃഭാഷയാണ് ലോകമെമ്പാടുമുള്ള കേരളീയരെ ഏകോപിപ്പിക്കുന്ന കണ്ണിയെന്നും ആ ഭാഷയെ നാം

വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, സാഹിത്യകാരന്‍ ഗിരിജാവല്ലഭന്‍ എന്നിവര്‍ ആശംസകളറിയിച്ചുകൊണ്ട്‌ സംസാരിച്ചു. മലയാളം മിഷന്‍ ക്ലാസുകളില്‍ ചേര്‍ന്ന പുതിയ പഠിതാക്കളെ മുഖ്യാതിഥി പൂച്ചെണ്ട് നല്‍കി സ്വാഗതം ചെയ്തു. തുടര്‍ന്ന് നിലവിലുള്ള പഠിതാക്കളും പുതിയ പഠിതാക്കളും രക്ഷിതാക്കളും ചേര്‍ന്ന് അവതരിപ്പിച്ച വഞ്ചിപ്പാട്ട്, ഉണര്‍ത്തുപാട്ട്‌, കവിത, ഗാനങ്ങള്‍, നാടന്‍പാട്ട് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി. സരിത സതീശിന്റെ നന്ദി പ്രകടനത്തോടെ പ്രവേശനോത്സവം അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here