സ്വാതന്ത്ര്യ ദിനാഘോഷവും മലയാളം ക്ലാസ് പ്രവേശനോത്സവവും

0

മാനസരോവർ കാമോത്തെ മലയാളി സമാജം എഴുപത്തിയാറാമത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി ചിത്രരചന മൽസരം കാമോത്തെ സെക്ടർ ഏഴിലുള്ള ശീതൾ ധാര ആഡിറ്റോറിയത്തിൽ വച്ച് നടത്തി. നൂറോളം കുട്ടികൾ പങ്കെടുത്തു. തുടർന്ന് മലയാളം ക്ലാസ്സ് പുതിയ അധ്യയന വർഷത്തെക്കുള്ള കുട്ടികൾക്കായുള്ള അക്ഷരസന്ധ്യ പ്രവേശനോൽസവം മലയാളം ക്ലാസ്സ് കോർഡിനേറ്റർ ശ്രീ ഗോകുൽദാസിന്റെ നേതൃത്വത്തിൽ നടത്തി.

മലയാളം ക്ലാസ്സ് ടീച്ചറും കമ്മിറ്റി മെമ്പറുമായ ലീന പ്രേമാനന്ദിനൊപ്പം കുട്ടികൾ ഭാഷാ പ്രതിഞ്ജ ചെയ്തു. ചിത്രരചന മൽസരങ്ങൾക്ക് വൈസ് പ്രസിഡന്റ് എൽദോ ചാക്കോ സെക്രട്ടറി ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി. യൂത്ത് വിംഗ് പ്രതിനിധി അനന്തു പ്രസാദ്, മലയാളം ടീച്ചർ സിന്ധു പ്രസാദ് കമ്മറ്റി ഭാരവാഹികളായ ചന്ദ്രൻ മടത്തുങ്കര, മോഹൻദാസ് , ലിജി രാധാകൃഷ്ണൻ , ശ്യാം മേനോൻ, വൽസല കുറുപ്പ് , സന്തോഷ്, രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കിയ ലഘു ഭക്ഷണസ്നേഹവിരുന്നും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here